കുമരനെല്ലൂർ എൻ.എസ്.എസ്.കരയോഗത്തിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗം എൻ.എസ്.എസ്.കരയോഗ മന്ദിരത്തിൽ വെച്ച് നടന്നു.
തലപ്പിള്ളി എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അടുത്ത മൂന്ന് കൊല്ലത്തെ ഭരണ സമിതിയിലേക്ക് എ.കെ.സതീഷ് കുമാർ (പ്രസിഡണ്ട്), കെ.കൃഷ്ണകുമാർ (സെക്രട്ടറി), ടി.സിജിത്ത് (ഖജാൻജി), കെ.പി.ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്), കെ.ആർ.രമേഷ് (ജോയിൻ്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു.
ഭരണ സമിതി അംഗങ്ങളായ കെ.ബാലകൃഷ്ണൻ, കെ.ആർ.രമേഷ് എന്നിവരെ യൂണിയൻ സെക്രട്ടറി ആദരിച്ചു.
കരയോഗം പ്രസിഡണ്ട് എ.കെ.സതീഷ് കുമാർ, മറ്റ് ഭാരവാഹികളായ കെ.ബാലകൃഷ്ണൻ, കെ.ആർ.രമേഷ്, വി.ശ്രീധരൻ, അഡ്വ.ഇ കെ. മഹേഷ്, കെ.കൃഷ്ണകുമാർ , വനിതാസമാജം ഭാരവാഹികളായ ഗോപിക മനോജ്, മായ സുനിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ