പാലക്കാട്: പാലക്കാട് എരിമയൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പണം എടുക്കാൻ എത്തിയ യുവാവിന്റെ ആക്രമണം. 14000 രൂപ എടുക്കാൻ എത്തിയ യുവാവ് തന്റെ അക്കൗണ്ടിൽ 3000 രൂപ മാത്രമാണ് ഉള്ളത് എന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചതോടെയാണ് അക്രമാസക്തനായത്. ബാങ്കിലെ കസേരകളും കമ്പ്യൂട്ടറുകളും ചില്ലുകളും അടിച്ച് തകർത്തു. ബാങ്ക് അധികൃതർ ആക്രമണ വിവരം അറിയിച്ചതിനെ തുടർന്ന് ആലത്തൂർ പോലീസ് ബാങ്കിലെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍