കുന്നംകുളം മുൻ എംഎൽഎയും സി.പി.ഐ.(എം) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. ഏറെ നാളായി പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006, 2011 എന്നീ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം കുന്നംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആയി പ്രവർത്തിച്ചത്. ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, സി.ഐ.ടി.യു ജില്…
ഗുരുവായൂർ ദേവസ്വത്തിലെ പ്രമുഖ കൊമ്പനും ആനയോട്ടങ്ങളിലെ സ്ഥിരം ജേതാവുമായ ഗോകുൽ (40) ചരിഞ്ഞു. കോഴിക്കോട്ട് വെച്ച് കഴിഞ്ഞ വർഷം കൂട്ടാനയുടെ കുത്തേറ്റതിനെ തുടർന്ന് ആഴത്തിലുള്ള മുറിവേറ്റ് ഏറെ നാളായി അവശനിലയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഗോകുൽ. ഇന്ന് ഉച്ചയോടെയാണ് ആന ചരിഞ്ഞത്. ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന പ്രസിദ്ധമായ ആനയോട്ടത്തിൽ നിരവധി തവണ ഗോകുൽ ഒന്നാമതെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2023-ലെ ആനയോട്ടത്തിലും വിജയിയായി സ്വർണ്ണ തിടമ്പേറ്റിയിരുന്നു. ആനയോട്ടങ്ങളിലെ വേഗത്തിലൂടെയും ഗംഭീരമായ തലയെടുപ്പിലൂടെയും ആനപ്രേമികൾക്ക് പ്രിയങ്കരനായിരുന…
തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. തൃശ്ശൂരിൽ ആധാരമെഴുത്ത് ജീവനക്കാരുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. രാമനിലയത്തിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
വടക്കാഞ്ചേരി:ഗാസ വെടിനിർത്തൽ കരാർ സ്വാഗതാർഹമാണെന്നും, അതോടൊപ്പം ഐക്യരാഷ്ടസഭ അംഗീകരിച്ച പലസ്തീൻ്റെ സ്വതന്ത്ര രാഷ്ട പദവി മാനിക്കപ്പെടണമെന്നും യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഇ. എം. സതീശൻ പ്രസ്താവിച്ചു. യുവകലാസാഹിതി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഓട്ടുപാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് പ്രദീപ് വല്ലച്ചിറ അദ്ധ്യക്ഷത വഹിച്ചു. പലസ്തീൻ ഉന്മൂലനത്തിനായി ഇസ്രയേൽ നടത്തുന്ന യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണ്ണമായി പിന്മാറണം.…
ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ ഗുണ്ടായിസം കൊണ്ടും, ഭീഷണി കൊണ്ടും അത്താണി കോംപ്ലക്സ് ഇടിച്ച് പൊളിക്കാം എന്ന് നഗരസഭ ധരിക്കേണ്ട എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവും, ഡി.സി.സി സെക്രട്ടറിയുമായ കെ. അജിത്കുമാർ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. എച്ച്. ഹരീഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി. ജി. ജയദീപ്, കൗൺസിലർമാരായ കെ. ടി. ജോയി, കെ. ഗോപാലകൃഷ്ണൻ കെ. എൻ. പ്രകാശൻ, രമണി പ്രേമദാസൻ, കെ. എം. ഉദയബാലൻ, ജോയൽ മഞ്ഞില, ബ്ലോക്ക് ഭാരവാഹികൾ ആയ എ. പി. ദേവസി, സി. എ. ജെംയിംസ്, കെ. ആർ. കൃഷ്ണൻ കുട്ടി, സി.…
പ്രിയപ്പെട്ട രാധാകൃഷ്ണൻ മാഷേ അനുസ്മരിക്കാൻ നാളെ വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് വടക്കാഞ്ചേരി വ്യാസയിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിലുള്ള സഹകരണ ബാങ്ക് ഹാളിൽ വെച്ച് അനുസ്മരിക്കാൻ ഒത്തുചേരുകയാണ്.വ്യാസയിലെ എല്ലാ പൂർവകാല വിദ്യാർത്ഥികളും അധ്യാപകരും, നാഷണൽ സർവീസ് വളണ്ടിയർമാരും,സാമൂഹ്യ പൊതുമണ്ഡലങ്ങളിലെയും കലാസാംസ്കാരിക നേതാക്കളും പങ്കു കൊള്ളുന്ന ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുകയാണ്. മാഷ് ഇല്ലാതെ ഒരു വ്യാസയുടെ പൂർവ്വ വിദ്യാർത്ഥി ചടങ്ങ്..... അതെ മാഷിന് നൽകാവുന്ന ഏറ്റവും നല്ല ഹൃദയാർപ്പണം .........വരണം ........ മാ…
കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നിർദേശങ്ങൾ വിവരിക്കുന്ന ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവയുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നതായിരുന്നു മെമ്മോറാണ്ടം. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG #MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalam…
വിശാലമായ നെൽപ്പാടങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്ന തൃശൂർ ജില്ലയിലെ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ്, നവീകരണ പ്രവൃത്തി നടക്കുന്ന സമയത്ത് തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. നിർമാണം പൂർത്തീകരിച്ച് ബൈപാസ് റോഡ് നാടിന് സമർപ്പിക്കുവാൻ ഒരുങ്ങുകയാണ് എന്ന സന്തോഷ വിവരം എല്ലാവരെയും അറിയിക്കുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളം നഗരപ്രദേശത്തെ ഗതാഗത തിരക്ക് കുറയ്ക്കുകയും, തൃശൂരിൽ നിന്ന് കേരളത്തിന്റെ ഉത്തര മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നതിനായി എൽഡിഎഫ് സർക്കാർ കിഫ്ബി പദ്ധതിയിൽ 32.66 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തിൽ ബൈപാസ് നവീകരണം …
കാൻസർ രോഗികൾക്ക് ആശ്വാസമാവുന്ന വിവിധ നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഈ രംഗത്തെ സർക്കാരിന്റെ പുതിയ ഇടപെടലാണ് കാൻസർ രോഗികൾക്ക് സംസ്ഥാനത്തെവിടെയും ചികിത്സാവശ്യങ്ങൾക്കായി കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ്ണ സൗജന്യ യാത്രയെന്ന പ്രഖ്യാപനം. കേരളത്തിലെ ഏത് ആശുപത്രികളിലും കീമോ, റേഡിയേഷൻ ചികിത്സാവശ്യങ്ങൾക്കായി പോകുന്നവർക്ക് സൂപ്പർഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ ബസുകളിലും ഇനി മുതൽ യാത്ര സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ കാലപരിധി നിശ്ചയിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ യാത്രാ നിരക്ക് ഒഴിവാക്കി കൊണ്ടുള്ള പാസ് നൽകുന്നതാ…
വടക്കാഞ്ചേരി ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജിൽ 2025 ഒക്ടോബർ 9-ന് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. (Students' Federation of India) ഉജ്ജ്വല വിജയം നേടി. ആകെയുണ്ടായിരുന്ന 54 സീറ്റുകളിൽ 27 എണ്ണം കരസ്ഥമാക്കിയ എസ്.എഫ്.ഐ. പാനൽ, ഏറ്റവും നിർണ്ണായകമായ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, യു.യു.സി. (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ) എന്നീ പ്രധാന പദവികളെല്ലാം വിജയിച്ച് യൂണിയൻ ഭരണം നേടി. യൂണിറ്റ് തലത്തിൽ നടന്ന വോട്ടെടുപ്പിൽ എസ്.എഫ്.ഐക്ക് 27 സീറ്റുകൾ ലഭിച്ചപ്പോൾ, കെ.എസ്.യു. 13 സീറ്റുകളും എ.ബി.വി.പി. 5 സീറ്റുകളും നേടി. തുടർന്ന് നടന്ന വോട്ടെടുപ…
സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുന്നതാണ്. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുത്. ഇതുസംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടർ…
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി. എസ്. ഗവായിക്കെതിരെ കോടതി മുറിക്കുള്ളിൽ നടന്ന ആക്രമണത്തിൽ പട്ടികജാതി ക്ഷേമസമിതി വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. PKS ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു, ഏരിയ ട്രഷറർ സി. കെ. ബൈജു അധ്യക്ഷനായി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ. രാജൻ, കെ. കെ. തങ്കം, വി. എ. സുരേഷ്, പി. കെ. വത്സല, സോമൻ എന്നിവർ പങ്കെടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG #MalayalamNews…
കോലഴി: വയലാർ അവാർഡ് നേടിയ "തപോമയിയുടെ അച്ഛൻ " എന്ന കൃതിയുടെ കർത്താവും എഴുത്തുകാരനുമായ ഇ. സന്തോഷ് കുമാറിനെ വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയും യുവകലാസാഹിതി യും കോലഴിയിലെ വസതിയിൽ ചെന്ന് സ്നേഹാദരം പങ്കുവച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും CPI സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവുമായ ഇ. എം. സതീശൻ പൊന്നാട അണിയിച്ചു അനുമോദന പ്രസംഗം നിർവ്വഹിച്ചു. വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറി സെക്രട്ടറി എം. യു. കബീർ മൊമെൻ്റോ സമർപ്പിച്ചു. അഡ്വ: പി. കെ. പ്രസാദ്, പി. വി. സുധീർ, വി. ജി. രാജൻ, ഒ. എസ്. ഉമേഷ്, പി. കെ. നന്ദനൻ, യുവക…
പ്രൊഫ. എം. കെ. രാധാകൃഷ്ണൻ ( 73 ) മാടത്താനിൽ പനമറ്റം അന്തരിച്ചു. സി.പി.ഐ ( എം ) എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ്എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. വടക്കാഞ്ചേരി ശ്രീ വ്യാസ എൻ. എസ്. എസ്. കോളജ് പ്രിൻസിപ്പൽ, വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഇളങ്ങുളം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പനമറ്റം ദേശീയ വായനശാല പ്രസിഡന്റ്എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി. കേശവപിള്ളയുടെ പുത്രനാണ്. ഭാര്യ : ആനിക്കാട്…
കുന്നംകുളം: പെൺ സുഹൃത്തിന്റെ കൊട്ടേഷനെ തുടർന്ന് യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി 35 വയസ്സുള്ള ഫൈസലിനെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം കെ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പെൺ സുഹൃത്തിൻ്റെ സഹപ്രവർത്തകനെ മർദ്ദിക്കാനാണ് പെൺ സുഹൃത്ത് കൊട്ടേഷൻ നൽകിയത്. സംഭവത്തിനുശേഷം കോഴിക്കോട് തിരുവമ്പാടിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്…
കർഷകമോർച്ച ബി.ജെ.പി തൃശൂർ നോർത്ത് ജില്ല മീഡിയ കൺവീനർ ആയി കൃഷ്ണകുമാർ നെ തിരഞ്ഞെടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG #MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive #Nonlinemedia
വടക്കാഞ്ചേരി നാരായണ നിവാസിൽ എം. എസ്. നാരായണൻ (65 വയസ്സ്) നിര്യാതനായി. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം മുൻ പ്രസിഡന്റും, കരുമരക്കാട് ശിവക്ഷേത്ര സമിതി മുൻ പ്രസിഡന്റും, കേരള ബ്രാഹ്മണസഭ വടക്കാഞ്ചേരി മുൻ സെക്രട്ടറിയും ആയിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭാര്യ : തങ്കം ടീച്ചർ മക്കൾ : ഐശ്വര്യ ,അപർണ്ണ സംസ്ക്കാരം : 29-09-2025 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വടക്കാഞ്ചേരി ബ്രാഹ്മണസഭ ശ്മശാനത്തിൽ വെച്ച് നടത്തുന്നു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യ…
2025 സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗതി വരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG #MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayala…
കോലഴി തേവർ ട്രസ്റ്റിന്റെ അഗ്രശാലയിൽ ശ്രീ പരം പൂജ്യമഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന് പൂർണ്ണ കുംഭത്തോടെ സ്വീകരണം നൽകി. മഹാകുംഭമേളക്കു മുമ്പ് അദ്ദേഹം തറക്കല്ലിട്ട അഗ്രശാല നിർമ്മാണ പൂർത്തികരണ ശേഷം സന്ദർശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. തേവർ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ സുനീഷ് ബാബു. സെക്രട്ടറി സുരേഷ് എം എസ് . സന്തോഷ് കോലഴി എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ഭാരവാഹികളും ഭക്തരും ചേർന്ന് സ്വീകരിച്ചു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG #MalayalamNe…
Social Plugin