മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ നിയോഗിച്ച റിട്ട.ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍നായര്‍ കമ്മീഷന് റിപ്പോർട്ട് സമർമിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട് വെടിമരുന്ന് പുരയില്‍ വൻ സ്ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. അനുവദിച്ചതിലും വളരെ കൂ…
ആർ എസ് പി ഒല്ലൂർ മണ്ഡലം സെക്രട്ടറിയായി വിഷ്ണു രവീന്ദ്രനെ തെരഞ്ഞെടുത്തു. ആർ.എസ്.പി. യുടെ ഇരുപത്തി മൂന്നാം ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സമ്മേളനങ്ങൾ ആരംഭിച്ചു. തൃശ്ശൂർ സി.എം.എസ്. സ്കൂളിൽ വെച്ചുനടന്ന ഒല്ലൂർ മണ്ഡലം സമ്മേളനത്തിൽ ഒല്ലൂർ മണ്ഡലം സെക്രട്ടറിയായി വിഷ്ണു രവീന്ദ്രനെ തിരഞ്ഞെടുത്തു. നിലവിൽ ആർ.എസ്.പി. പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ വിഷ്ണു വാണിയംപാറ സ്വദേശിയാണ്. ആർ.വൈ.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.പി. സംസ്ഥാന കമ്മിറ്റിയംഗം അസീസ് വാഴയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. …
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷവേളയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പദ്ധതി പ്രഖ്യാപനം ചെയ്യുന്നു. ചടങ്ങിൽ ജോയ് ആലുക്കാസ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, ജോയ് ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ ആലുക്കാസ്, മേരി ആന്റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ സന്നിഹിതരായി.
വൈദ്യുതി ബോർഡിൽ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണം. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തണം: ടി. ശ്രീകുമാർ വടക്കാഞ്ചേരി: വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബോർഡ് മാനേജ്മെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (AITUC) സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി. ശ്രീകുമാർ ആവശ്യപ്പെട്ടു. വൈദ്യുതി മേഖലയിൽ സാങ്കേതിക മാറ്റങ്ങളും പുതിയ പദ്ധതികളും നടപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷയും സേവന വ്യവസ്ഥകളും സംരക്ഷിക്കുന്നതി…
കാട്ടാന ശല്യം - വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണ്ണരൂപം. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 18 - അകമല, ഡിവിഷൻ 19 - മാരാത്തുകുന്ന്, ഡിവിഷൻ 20 - മങ്കര എന്നീ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കാട്ടാനകൾ പട്ടാണിക്കാട്, ചേപ്പിലക്കോട് മേഖലകളിൽ വനത്തിൽ നിന്നും സൗരവേലി തകർത്ത് കൃഷിയിടങ്ങളിൽ ഇറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാക്കി. ആനകൾ പട്ടാണിക്കാട് ഭാഗത്ത് റെയിൽവേ ട്രാക്കിന്റെ 10 മീറ്റർ അടുത്ത് വരെ കഴിഞ്ഞ ദിവസം എത്തുകയുണ്ടായി. ആനകൾ റെയിൽവേ പാളത്തിൽ കയറിയാൽ വളരെ വലിയ അപകടമാണ് ഉണ്ടാകാൻ പോക…
എരുമപ്പെട്ടി കൊടുമ്പ്-ചാത്തൻചിറ റോഡ് നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെടുന്ന കൊടുമ്പ് - ചാത്തൻചിറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് അന്തിമ ഭരണാനുമതിയായി. ആലത്തൂർ പാർലമെന്റ് മണ്ഡലം എം.പി. കെ. രാധാകൃഷ്ണന്റെ 2026-27 വർഷത്തെ പ്രാദേശിക വികസന പദ്ധതി ഫണ്ടിൽ നിന്നും ആകെ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. പ്രസ്തുത പദ്ധതിക്കായി ആദ്യം 22 ലക്ഷം രൂപയാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ നിർവ്വഹണ ഏജൻസിയായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ…
പുതുരുത്തി ഓട്ടോറിക്ഷ സ്റ്റാൻഡിനെതിരെ വടക്കാഞ്ചേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം രാഷ്ട്രീയ പ്രേരിതം. മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുള്ള സമയത്ത് പുതുരുത്തി സ്കൂൾ സെന്ററിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് അനുവദിച്ചിട്ടുള്ളതും കഴിഞ്ഞ 30 വർഷമായി ഇതേ സ്ഥലത്ത് നിലവിലെ സ്റ്റാൻഡ് പ്രവർത്തിച്ചു വരുന്നതുമാണ്, മാത്രവുമല്ല വടക്കാഞ്ചേരി മുൻസിപ്പാലിറ്റി തന്നെ അത് അംഗീകരിച്ച് നമ്പർ ഇട്ടു നൽകിയിട്ടുള്ളതുമാണ്. നഗരസഭ പരിധിക്കുള്ളിൽ ഒരു സ്ഥലത്തും ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള രീതിയിലല്ല പ്രവർത്തിക്കുന്നത് എന്നിരിക്കെ പുതുരുത്തി…
Social Plugin