വടക്കാഞ്ചേരി സെൻ്റ് പയസ് സ്കൂളിലെ 1984-87 ബാച്ചിൻ്റെ കൂട്ടായ്മയായ കളിമുറ്റത്തിൻ്റെ 9-ാമത് റീയൂണിയൻ മുതിർന്ന മാധ്യമ പ്രവർത്തകനായ ശശികുമാർ കൊടക്കാടത്ത് ഉദ്ഘാടനം ചെയ്തു.
സെൻ്റ് പയസ് സ്‌കൂൾ OSA പ്രസിഡണ്ട് പ്രസാദ് മാസ്‌റ്റർ എം. ബി. മുഖ്യാതിഥിയായിരുന്നു. കളിമുറ്റം ചെയർമാൻ ബക്കർ മച്ചാട് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ബിനു പിറവം റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. കളിമുറ്റം കൂട്ടായ്മ അടുത്ത വർഷം പ്രസിദ്ധീകരിക്കുന്ന മാഗസിൻ്റെ ലേ ഔട്ട് സെൻ്റ് പയസ് സ്‌കൂൾ OSA സെക്രട്ടറി ഫ്രാൻസിസ് ലൂവിസിന് നൽകിക്കൊണ്ട് ശശികുമാർ കൊടക്കാടത്ത് പ്രകാശനം നിർവഹിച്ചു. ജോ: ട്രഷറർ സുഷമ വേണുഗോപാൽ സ്വാഗതവും ട്രഷറർ ഫ്രാൻസിസ് കുരീത് നന്ദിയും രേഖപ്പെടുത്തി. വൈസ് ചെയർമാൻമാരായ പ്രിൻസ് ജോസ്, ആഗി കെ. ജെ എന്നിവരെ കൂടാതെ
ജോജോ, റെൻസ് കുരിയാക്കോസ്, അബ്ദുൾ റഹ്‌മാൻ മങ്കര, ബിന്ദു ബാബു, ജോഷി, ഷാജിത, OSA സെക്രട്ടറി ഫ്രാൻസിസ് ലൂവിസ് എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സഹപാഠികളുടെ മക്കളെ മൊമെൻ്റോ നൽകി യോഗത്തിൽ ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കായിക മൽസരങ്ങളും അരങ്ങേറി.
0 അഭിപ്രായങ്ങള്‍