1199 ചിങ്ങം 24
തിരുവാതിര / ദശമി
2023 സെപ്റ്റംബർ 9, ശനി
ഇന്ന് ;
അന്താരാഷ്ട്ര സുഡോകു ദിനം!
**********************************
[' Sudoku' ; ഒരു യുക്തിയെ അടിസ്ഥാനമാക്കിയുള്ള നമ്പർ-പ്ലേസ്മെന്റ് പസിൽ. ക്ലാസിക് സുഡോകുവിൽ, 9 × 9 ഗ്രിഡ് അക്കങ്ങൾ കൊണ്ട് പൂരിപ്പിക്കുക എന്നതാണ് ലക്ഷ്യം]
* International Drive your Studbaker Day !
[ 'സ്റ്റുഡ്ബേക്കർ കാർ' ഡ്രൈവ് ചെയ്യുക ]
ജർമ്മൻ ഭാഷാ ദിനം !
*************************
[German Language Day ; ജർമ്മനിയുടെ ഭാഷയും മനോഹരമായ സംസ്കാരവും അനുഭവിക്കുക. "Guten Tag" മുതൽ "Auf Wiedersehen" വരെ, ജർമ്മൻ പര്യവേക്ഷണം അർഹിക്കുന്ന ഒരു ഭാഷയാണ് ]
* താജ്കിസ്ഥാൻ : സ്വാതന്ത്ര്യ ദിനം.!
* വടക്കൻ കൊറിയ : സ്വാതന്ത്ര്യ ദിനം.!
* അഫ്ഗാനിസ്ഥാൻ : രക്തസാക്ഷി ദിനം!
* ജപ്പാൻ: ജമന്തിപ്പു ദിനം !
[ കിക്കു നൊ സേക്കു]
* ഉക്രൈൻ : സശസ്ത്ര സേന ദിനം !
* കാലിഫോർണിയ: സംസ്ഥാന
അംഗീകാര ദിനം !
* കോസ്റ്റ റിക്ക : ശിശു ദിനം!
* അമേരിക്ക ;
- - - - - - - - - --
* അത്ഭുതകരമായ വിചിത്ര ദിനം !
(Wonderful Weirdos Day)
* ദേശീയ ടെഡി ബിയർ(Teddy Bear) ദിനം!
* Steak Au Poivre Day !
* ദേശീയ വീനർഷ്നിറ്റ്സെൽ ദിനം !
(Wienerschnitzel - മക്ഡോണാൾഡ് പോലെ ഒരു ഫാസ്റ്റ്ഫുഡ് ചെയിൻ)
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
"കുന്നിക്കും കുറയാതെ കുന്നൊടു കുശു-
മ്പേറും കുചം പേറിടും
കുന്നിന്‍ നന്ദിനി കുന്ദബാണനുകുല-
ക്കേസ്സൊന്നുപാസ്സായതില്‍
ഒന്നാം സാക്ഷിയതായ നീ കനിവെഴും
വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നില്‍ പെരുമാറണേ! പെരുമന-
ത്തപ്പന്റെ തൃപ്പെണ്‍കൊടി''
[ -ശീവൊള്ളി നാരായണൻ നമ്പൂതിരി ]
*********************************
ഐ.എ.എസ് ദ്യോഗസ്ഥനും. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയും ആയിരുന്ന, കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം, മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾ നേടിയ എൻ.എസ് മാധവന്റേയും (1948),
ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവക്കുകയും 1995ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുകയും ഒരു മറവത്തൂര്‍ കനവ് , ചന്ദ്രനുദിക്കുന്ന ദിക്കില്‍, രണ്ടാം ഭാവം, രസികന്‍, ചാന്തുപൊട്ട്, പട്ടാളം, മുല്ല, മേഘമല്‍ഘാര്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മധുരനൊമ്പരക്കാറ്റ്, ശിവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്‌ത മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത നടൻ ബിജുമേനോന്റേയും (1970),
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് പ്രവേശിക്കുകയും മോഹൻലാൽ നായകനായ 'ബാലേട്ടൻ' എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിക്കുകയും പ്രധാനമായും
വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങുന്ന, മലയാളം, തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന റിയാസ് ഖാന്റേയും(1972),
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനായ അക്ഷയ് കുമാറിന്റെയും (1967),
ക്രൊയേഷ്യയുടെയും, റയൽ മാഡ്രിഡിന്റെയും മധ്യനിര ഫുട്ബാൾ കളിക്കാരൻ ലൂക്കാ മോഡ്രിച്ചിന്റെയും (1985),
ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് പിൻനിര വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്ന സയീദ് അബിദ് അലിയുടെയും (1941) ജന്മദിനം !
Prominent people, celeberating birthday today
****************************************
Colonel Sanders' birthday (1890)
a successful American businessman, who gained worldwide fame for establishing the popular fast food chain known as Kentucky Fried Chicken (or KFC, for us fried chicken fans), a franchise now present in almost every country across the globe.
Adam Sandler's birthday (1966)
[A popular and loving american actor with his comedic skills and his goofy roles in films]
Michelle Williams' birthday (1980)
[American actress who has been active on the movie scene since 1993. She’s played roles in dark and mysterious films for much of her career but has also branched out into other areas from time to time.]
Lauren Daigle's birthday (1991)
[The singer Lauren Ashley Daigle began her career singing in church choirs and touring with Christian bands, and was also the choir leader at Louisiana State University.]
ഇന്നത്തെ സ്മരണ !!!
************************
കടത്തനാട്ട് ഉദയവർമത്തമ്പുരാൻ മ.
(1867 -1906)
ചടയൻ ഗോവിന്ദൻ മ. (1929 -1998)
പി. സുബ്ബയ്യാപിള്ള മ. (1942- 2003)
കെ.വി. സുരേന്ദ്രനാഥ് മ. (1925-2005)
സി. ബാലകൃഷ്ണൻ മ. (- 2007)
പി. എൻ. മേനോൻ മ. (1928 - 2008)
വേണു നാഗവള്ളി മ. ( 1949 - 2010 )
വർഗീസ് കുര്യൻ മ. (1921-2012)
രാജ്‌തോമസ് മ. ( 2001)
വടക്കേടത്ത് രാമചന്ദ്രൻ മ. (1928-2012)
ഫ്രെഡറിക് ടെനന്റ് മ. (1866-1957)
മാവോ സേതൂങ്ങ് മ. (1893-1976 )
യിൽമെസ് ഗുണ മ. (1937-1984)
വാൾട്ടർ കോഫ്മാൻ മ. (1907-1984)
ഷാക്ക് ലെക്കാൻ (ഫ്രാൻസ്) മ. (1901-1981)
എഡ്വാർഡ് ടെല്ലർ മ. (1908-2003)
ശീവൊള്ളി നാരായണൻ നമ്പൂതിരി ജ.
(1868 -1905 )
വാഴേങ്കട കുഞ്ചുനായർ ജ. (1909-1981)
ഐ.സി.പി.നമ്പൂതിരി ജ. (1909-2001)
സരള ദേവി ചൗധുരാണി ജ.(1872 -1945)
ലിയോ ടോൾസ്റ്റോയി ജ. (1828-1910)
എഡ്വേർഡ് ടെല്ലർ ജ. (1908 -2003 )
ചാൾസ് റൈക്രോഫ്റ്റ് ജ. (1914-1998)
ക്ലിഫ് റോബർട്‌സൺ ജ. (1923-2011)
ഡെന്നിസ് റിച്ചി ജ. (1941-2011)
ഷാക്ക് ലകാൻ (Jacques Lacan ) ജ. (1901-1981)
ചരിത്രത്തിൽ ഇന്ന്…
***********************
1776 - അമേരിക്കയുടെ official പേരു യുണൈറ്റട് സ്റ്റെയ്റ്റ്സ് എന്നാക്കി
1920 - Anglo Oriental College of Aligarh അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയായി
1946 - പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആദ്യ ജനകീയ മന്ത്രിസഭ സ്ഥാനമേറ്റു
1947 - ആദ്യമായി ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മാർക്ക് 2 കംമ്പ്യൂട്ടറിന്റെ റിലേയിൽ ഒരു ബഗ് കയറി പ്രോഗ്രാമിനു കുഴപ്പമായി.
1948 - ഉത്തര കൊറിയ രുപീകൃതമായി… കിം ഉൽ സുങ് ഭരണാധികാരിയായി.
1991 - താജിക്കിസ്ഥാൻ USSR ൽ നിന്നും സ്വതന്ത്രമായി
2009 - ആദ്യമായി അറേബ്യൻ ഭൂഖണ്ഡത്തിൽ ഒരു മെട്രോ (ദുബായ്) ഓടി തുടങ്ങി.
2012 - ISRO ആദ്യമായി ഓർബിറ്റിൽ 21 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു.
2015 - വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് തകർത്ത് എലിസബത്ത് രാജ്ഞി ഏറ്റവും കൂടിയ കാലയളവ് ഭരിച്ച ബ്രിട്ടീഷ് രാജ്ഞിയായി.
2016 വടക്കൻ കൊറിയ തങ്ങളുടെ അഞ്ചാമത്തെ അണു ആയുധം ടെസ്റ്റ് ചെയ്തു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം.
37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മൻ തോൽപ്പിച്ചത്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ട് നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ നേടിയത്. യുഡിഎഫിന്റെ 41 എം എൽ എ മാരിൽ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മനാണ്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇനി ചാണ്ടി ഉമ്മന്‍റെ പേരിലാണ്.
***കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുമായി ഒരു എം.എല്‍.എ.യ്ക്കും മുന്‍ എം.പി.ക്കും അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി. കോടതിയില്‍.
ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധമുള്ള പ്രതി 500 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടത്തിയത്. കേസിലെ സാക്ഷികള്‍ക്ക് ഇവരില്‍നിന്ന് ഭീഷണിയുണ്ടെന്നും ഇ.ഡി. പറഞ്ഞു. തിങ്കളാഴ്ച അറസ്റ്റിലായ ഒന്നാം പ്രതി തൃശ്ശൂര്‍ കോലഴി സ്വദേശി പി. സതീഷ് കുമാര്‍, രണ്ടാംപ്രതി കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി പി.പി. കിരണ്‍ എന്നിവരെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ഹാജരാക്കിയപ്പോഴാണ് ഇ.ഡി. കോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി പ്രതികളെ 19 വരെ റിമാന്‍ഡ്‌ചെയ്തു.
***സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. മദ്ധ്യ-വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രാദേശികം
***************
***മോൺസൺ മാവുങ്കൽ കേസിലെ പ്രതി ഐജി ജി ലക്ഷ്‌മണിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
എറാണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് നടപടി. കോഴിക്കോട് സ്വദേശി ബീരാൻ നൽകിയ പരാതിയിൽ ജി ലക്ഷ്‌മണയുടെ പങ്കിനെക്കുറിച്ച് ആരോപണമുന്നയിച്ചിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ രണ്ട് ദൃശ്യങ്ങളും പരാതിക്കാരൻ കൈമാറിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഐജി ലക്ഷ്‌മണിനെ കേസിൽ നാലാം പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
***പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് 3 മരണം;
ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്ക് പരിക്ക്.
അപകടം തുഷാര്‍ വെള്ളാപ്പള്ളിയുടെ
മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
***കളമശേരി മെട്രോ സ്‌റ്റേഷനിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്കും ഇൻഫോ പാർക്കിലേക്കും ഫീഡർ സർവീസുകൾ ഉണ്ടാകും ; മന്ത്രി പി രാജീവ്.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസുകൾ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സർവീസുകൾ നടത്താൻ സമ്മതമാണെന്ന് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചതെന്ന് മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.
*** കെഎസ്ആർടിസിക്ക് മുട്ടൻ പണിയുമായി സ്വകാര്യബസുകൾ, സ്വകാര്യ ദീർഘദൂര സർവീസ് അനുവദിക്കില്ലെന്ന് മന്ത്രി
അന്തർസംസ്ഥാന റൂട്ടുകളിൽ അനായാസം സർവീസ് നടത്താൻ അനുവദിക്കുന്ന പുതിയ കേന്ദ്രവിജ്ഞാപനമാണ് സ്വകാര്യ ബസുടമകൾക്ക് തുണയാകുന്നത്. ഇതനുസരിച്ച് ആദ്യ ബസ് കേരളത്തിൽ സർവീസ് തുടങ്ങുകയും ചെയ്തു. കേരളത്തിലെ വിവിധ റൂട്ടുകളിലൂടെ സർവീസ് നടത്താൻ ഇരുന്നൂറോളം ബസുകൾ അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ കെഎസ്ആർടിസിയ്ക്ക് കുത്തകയുള്ള ദേശീയപാതകളുമുണ്ട്.
***വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഡ്രൈവറുടെ അശ്രദ്ധ; സിബിഐ
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം തള്ളി, ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു.
അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്.
*** ട്രെയിനുകൾക്ക് അധിക കോച്ച്
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഏതാനും ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു. കന്യാകുമാരി-പുനെ എക്‌സ്‌പ്രസിന് (16382) ശനി മുതലും എറണാകുളം ജങ്ഷൻ- ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസിന് (12678) ഞായർ മുതലും കെഎസ്‌ആർ ബംഗളൂരു-എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസിന് (12677) 11 മുതലുമാണ് അധിക കോച്ച് അനുവദിച്ചത്.
***നെൽക്കർഷകർക്ക് ഇരുപത്തഞ്ചിനകം തുക നൽകണം: ഹൈക്കോടതി
ഇല്ലെങ്കിൽ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും സപ്ലൈകോ എംഡി ശ്രീറാം വെങ്കിട്ടരാമനും നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു.
തുക ഒരാഴ്‌ചയ്‌ക്കകം കൈമാറണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കൊല്ലങ്കോട് സ്വദേശി സദാശിവൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവ്.
ദേശീയം
***********
***ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യയില്‍; ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തി
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
***ഒരേ ദിവസം 4 തോൽവി; കേരളത്തിലും ത്രിപുരയിലും പരാജയപ്പെട്ടു. കെട്ടിവെച്ച കാശ് പോയ മണ്ഡലങ്ങളും
പുതുപ്പള്ളി ഉൾപ്പെടെ രാജ്യത്താകെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് കനത്തതിരിച്ചടി. മുമ്പ് പാർട്ടിക്ക് ശക്തമായ അടിവേര് ഉണ്ടായിരുന്ന ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലും ഇപ്പോൾ ഭരണത്തിലുള്ള കേരളത്തിലും സി പി എമ്മിന് കനത്ത നഷ്ടമാണ് ഉണ്ടായത്. മത്സരിച്ച നാല് സീറ്റിലും സി പി എമ്മിന് തോൽവിയായിരുന്നു. ശക്തി കേന്ദ്രമായ ത്രിപുരയിൽ കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. ഈ തോൽവി തന്നെയാണ് സി പി എമ്മിനെ ഞെട്ടിച്ചത്.
***ത്രിപുരയിൽ സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎമ്മിന് കെട്ടിവെച്ച കാശ് പോയി.
ബിജെപി സ്ഥാനാർത്ഥി തഫാജ്ജൽ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥി മിസാൻ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്.
*** ജി-20 യോഗത്തിന്റെ ഭാഗമായുള്ള അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. എന്നാല്‍ വിരുന്നിലേക്ക് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിനെയും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ക്ഷണിച്ചിട്ടുണ്ട്. ഇത് ജാതി വിവേചനമെന്നും, മോദി മനുവാദിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
***റഷ്യ - യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് മാതൃകാപരം; മോദി സർക്കാരിനെ പ്രശംസിച്ച് മൻമോഹൻ സിങ്
"സമാധാനത്തിന് വേണ്ടി വാദിക്കുന്ന രാജ്യം അതിന്റെ പരമാധികാരവും സാമ്പത്തിക താൽപ്പര്യങ്ങൾക്കും മുൻഗണന നൽകി ശരിയായ നിലപാട് സ്വീകരിച്ചു" എന്ന് അദ്ദേഹം പറഞ്ഞു. യുക്രൈൻ സംഘർഷം പരിഹരിക്കാനുള്ള ഏക മാർഗം സമാധാനപരമായ ചർച്ചയാണെന്ന് ഇന്ത്യ സ്ഥിരമായി വാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
***ബൈബിൾ വിതരണം ചെയ്യുന്നത് മതപരിവർത്തനത്തിനുള്ള പ്രലോഭനമായി കാണാൻ കഴിയില്ല: അലഹബാദ് ഹൈക്കോടതി
യുപി മതപരിവർത്തന നിരോധന നിയമപ്രകാരം ശിക്ഷിക്കാവുന്ന കുറ്റമല്ല ഇതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഷമീം അഹമ്മദിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്. ജോസ് പാപ്പച്ചൻ, ഷീജ എന്നിവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.
അന്തർദേശീയം
*******************
***യുകെയില്‍ ഖാലിസ്ഥാന്‍ തീവ്രവാദം അനുവദിക്കില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം നേരിടാന്‍ യുകെ, ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ സുരക്ഷാ മന്ത്രി അടുത്തിടെ ഇന്ത്യയിലെത്തി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുവഴി ഇത്തരത്തിലുള്ള അക്രമാസക്തമായ തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാകും’ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
***സംഭാവനകള്‍ നിക്ഷേപിക്കാനുള്ള പെട്ടിയില്‍ മനുഷ്യന്റെ തലയോട്ടി; പൊലീസ് അന്വേഷണം തുടങ്ങി
അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ആളുകള്‍ അവര്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ നല്‍കുന്ന ഒരു ഗുഡ്‍വില്‍ സ്റ്റോറില്‍ സ്ഥാപിച്ചിരുന്ന പെട്ടിയിലാണ് 'അസാധാരണ സംഭാവന' കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലയോട്ടി കണ്ടെത്തിയ ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു.
***ഫിലിപ്പീൻസിൽ അനേകം പേരുടെ മരണത്തിന് ഇടയാക്കിയ ആ ഗാനം..!
കരോക്കെ പലപ്പോഴും നമ്മെ സമ്മർദ്ദം കുറക്കാനും കൂളായിട്ടിരിക്കാനും ഒക്കെയാണ് സഹായിക്കാറ് അല്ലേ? എന്നാൽ, ഫിലിപ്പീൻസിൽ ഇതിന് ഒരു ഇരുണ്ട വശമുണ്ട്. ഫ്രാങ്ക് സിനാത്രയുടെ 'മൈ വേ' എന്ന ഗാനമാണ് ഇവിടെ വില്ലൻ. ഈ ഗാനവുമായി ബന്ധപ്പെട്ട് 1998 മുതലുള്ള അക്രമ സംഭവങ്ങളിലായി അനേകം പേർ മരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് അറിയപ്പെടുന്നത് തന്നെ 'മൈ വേ കില്ലിംഗ്സ്' എന്നാണ്.
കായികം
************
*** ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 292 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോസ് ബട്‌ലര്‍ (72), ബെന്‍ സ്‌റ്റോക്‌സ്, (52), ഡേവിഡ് മലാന്‍ (54), ലിയാം ലിവിംഗ്‌സ്റ്റണ്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിനായി രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ, അവസാനിച്ച ടി20 പരമ്പര 2-2 സമനിലയില്‍ അവസാനിച്ചിരുന്നു
വാണിജ്യം
************
***ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വില;
മൂന്ന് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷം തിരികെ കയറ്റം തുടങ്ങി സ്വര്‍ണ വില. വെള്ളിയാഴ്ച പവന് 80 രൂപയാണ് കേരള വിപണിയില്‍ വര്‍ധിച്ചത്. വർദ്ധനവോടെ സ്വര്‍ണ വില 44,000 രൂപയിലേക്ക് എത്തി.
***തുടർച്ചയായ ആറാം സെഷനിലും കുതിപ്പ് തുടർന്ന് വിപണി; പൊതുമേഖല ഓഹരികൾ നേട്ടമുണ്ടാക്കി; നിഫ്റ്റി 19,819 ൽ
നേട്ടത്തിൽ 66,381.4 നിലവാരത്തിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. 501 പോയിന്റ് ഉയർന്ന് 66,766.92 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലും സൂചികയെത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG










0 അഭിപ്രായങ്ങള്‍