വിശുദ്ധ മദർ തെരേസയുടെ പാദസ്പർശമേറ്റ പോപ്പ് പോൾ മേഴ്സി ഹോമിൽ മദർ തെരേസയുടെ അനുസ്മരണം സംഘടിപ്പിച്ചു. വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ദിനത്തിൽ മേഴ്സി ഹോമിലെ ഗ്രോട്ടോയിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
1994-ൽ പോപ്പ് പോൾ മേഴ്സി ഹോമിന്റെ അനുബന്ധ സ്ഥാപനമായ ആശാനിലയം ഉദ്ഘാടനം ചെയ്തത് വിശുദ്ധ മദർ തെരേസയായിരുന്നു. മദർ തെരേസ മേഴ്സി ഹോം സന്ദർശിച്ചതിന്റെ മുപ്പതാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഇവിടെ മദർ തെരേസ ഗ്രോട്ടോ നിർമ്മിച്ചിരുന്നു. വിശുദ്ധയുടെ സേവനസന്ദേശവും സ്നേഹത്തിന്റെ മാതൃകയും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽ പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് വിശുദ്ധ മദർ തെരേസയുടെ ജീവിതവും സേവനവും അനുസ്മരിച്ചു.
0 അഭിപ്രായങ്ങള്‍