🔴 തൃശൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും , വാഴാനി ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലും, തെക്കുംകര ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റിന് തുടക്കമായി. 🔴

തൃശൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും , വാഴാനി ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലും, തെക്കുംകര ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് കെ രാധാകൃഷ്‌ണൻ എം പി ഉദ്ഘാടനം നിർവഹിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. രാത്രി 7.30 ന് ഗാനമേളയും നടന്നു,  ഇന്ന് (28) ന് രാത്രി 6.30 ന് പനങ്ങാട്ടുകര  ശ്രീ ദുർഗ്ഗ കലാനിലയം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ , 29 ന് വൈകീട്ട് 5 ന് വീരനാട്യം മത്സരം , രാത്രി 7.30 ന് വാഴാനി തണൽ കലാകായിക സമിതി സ്പോൺസർ ചെയ്യുന്ന നാടൻ പാട്ടും ഓണം ഫെസ്റ്റിന് മാറ്റുകൂട്ടും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍