🔴 പഴമയുടെ ഓർമ്മകളിൽ 'നാടൻ' പൂക്കളമൊരുക്കി ഓണം വൈബിൽ സായംപ്രഭ ഹോമിലെ മുതിർന്നവർ 🔴

പഴമയുടെ  ഓർമ്മകളിൽ 'നാടൻ' പൂക്കളമൊരുക്കി ഓണം വൈബിൽ സായംപ്രഭ ഹോമിലെ മുതിർന്നവർ .
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി  സാമൂഹ്യനീതി വകുപ്പ് സായംപ്രഭ ഹോമിലെ മുതിർന്ന പൗരന്മാരായ അച്ഛനമ്മമാർ അത്തം മുതൽ സായംപ്രഭ ഹോമിനു മുന്നിൽ നാട്ടുപൂക്കളാൽ ഭംഗിയുള്ള പൂക്കളമൊരുക്കുക്കയാണ്.രാവിലെ തിടുക്കത്തിൽ വീട്ടിൽ നിന്നും പറിച്ചെടുത്ത നാട്ടുപൂക്കളും കയ്യിലെടുത്ത്  സായംപ്രാഭ ഹോമിലേക്ക്  കുട്ടികളെപ്പോലെ വേഗമെത്തും..... പിന്നെ ഹോമിന് ചുറ്റുമുള്ള പറമ്പിൽ നിന്നും   ബാക്കി ലഭ്യമായ നാട്ടുപൂക്കൾ പറിക്കും, പിന്നെ വട്ടമിട്ടിരുന്നു  ഓണപ്പാട്ടുകൾ പാടി  ഓണപൂക്കളമൊരുക്കുകയായി. പഴയകാല ഓണക്കാല ഓർമ്മകളും, ജീവിത അനുഭവങ്ങളും പാഠങ്ങളും എല്ലാം ഈ സന്ദർഭത്തിൽ സംസാരമാകും. മാറുന്നകാലഘട്ടത്തിലും ഓണത്തിന്റെ ആവേശം ഒട്ടും ചോരാതെ തന്നെ  ഇവർ ഓണം ആഘോഷം ആക്കുകയാണ്. മാറിയ കാലഘട്ടത്തിൽ പുതുതലമുറ പൂക്കൾ പണം നൽകി വാങ്ങി കളമൊരുക്കുമ്പോൾ പഴമ ചോരാതെ തൊടിയിലെ തനി നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കാൻ ആണിവർക്ക് ഏറെ ഇഷ്ടം.മുതിർന്നവർക്കായുള്ള സായംപ്രഭ ഹോമിലെത്തുന്ന കാർത്ത്യായനി അമ്മ,തങ്ക,സുബ്രൻ,വിജയ് രാമദാസ്, തേവൻ,വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ്  പഴമയുടെ നാടൻ പൂക്കളം ദിവസവും ഒരുങ്ങുന്നത്.

വടക്കാഞ്ചേരിമുനിസിപ്പാലിറ്റിയും,സാമൂഹ്യനീതി വകുപ്പും, വാർഡ്മെമ്പറും 
സായംപ്രഭ മാനേജർ കം ഫെസിലിറ്റേറ്റർ , ഐ.സി.ഡി.എസ് സൂപ്പർവൈസർ,കെയർ ഗിവർ എന്നിവരും ഉറച്ച പിന്തുണയുമായി ഒപ്പമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍