ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ പൂരച്ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും ഞായറാഴ്ച നടക്കും.

വടക്കാഞ്ചേരി :  2025 ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ പൂരച്ചടങ്ങുകളുടെ  ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും 2024 ഡിസംബർ 1ന്  ഞായറാഴ്ച രാവിലെ 9 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ നടക്കും. പൂരച്ചടങ്ങുകളുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിക്കും . പ്രശസ്ത കവിയും ഗാനരചയിതാവുമായ ആർ.കെ ദാമോദരനാണ് ബ്രോഷറിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത്. വടക്കാഞ്ചേരിയിലെ പത്ര ദൃശ്യ മാധ്യമ പ്രവർത്തകരേയും സുഹൃത്തുക്കളേയും  ക്ഷണിക്കുന്നതായി ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡണ്ട് എ.കെ  സതീഷ് കുമാറും ജനറൽ സെക്രട്ടറി പി.എ വിപിനും അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍