കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി; ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷൻസ് കോടതിയാണ് അനുമതി നല്‍കിയത്.

ഇരിഞ്ഞാലക്കുട : 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ   പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച്‌ കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ വെച്ച്‌ പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴല്‍പ്പണ കേസ്. കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. 

അതില്‍ ബിജെപി നേതാക്കള്‍ സാക്ഷികള്‍ മാത്രമായിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉള്‍പ്പെടെ ഈ കേസില്‍ സാക്ഷികള്‍ മാത്രമാണ്. അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ  ബിജെപിയുടെ ഓഫീസിൽ  ഇത്തരത്തില്‍ കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാധ്യതക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍