ആറ്റൂരിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി.

മുള്ളൂർക്കര: ആറ്റൂർ തറയിൽ തൊടിയിൽ വീട്ടിൽ മൊയ്തീന്റെ മകളും പള്ളിപ്പുറം കരിയന്നൂരിലെ വാക്കെത്തൊടി സലീമിന്റെ ഭാര്യയുമായ 43 കാരി ഖദീജയെ ആണ് കാണാതായത്. ശനിയാഴ്ച ആറ്റൂരിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ഖദീജയെ  കാണാതായതിനെ തുടർന്ന് ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് ചെറുതുരുത്തി  പോലീസും താനൂർ പോലീസും സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെയോടെ തമിഴ്നാട് ഏർവാടിയിലെ ദർഖയിൽ നിന്ന് ഖദീജയെ കണ്ടെത്തിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍