മണ്ണെണ്ണ 1 ലിറ്ററുണ്ട് മിസ്സാക്കല്ലേ ; ചൊവ്വാഴ്ച മുതല്‍ ഡിസംബറിലെ റേഷന്‍ വാങ്ങാം.

മണ്ണെണ്ണ 1 ലിറ്ററുണ്ട് മിസ്സാക്കല്ലേ ; ചൊവ്വാഴ്ച മുതല്‍ ഡിസംബറിലെ റേഷന്‍ വാങ്ങാം

`ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ രണ്ട് ചൊവ്വാഴ്ച ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച്‌ ഈ മാസത്തെ റേഷനില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ അരിയും വെള്ള കാര്‍ഡിന് പത്ത് കിലോ അരിയും അധികം വിതരണം ചെയ്യും.`
⭕ *എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 1 ലിറ്റര്‍ വീതം മണ്ണെണ്ണയും ലഭിക്കും.*
🔸അതേസമയം, ഡിസംബര്‍ മുതല്‍ സപ്ലൈകോ വഴി ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്നതാണ്. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ഓഫര്‍ ബാധകം. കൂടാതെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ സബ്‌സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്നു.🔸ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പുഴുക്കലരിയോ അല്ലെങ്കില്‍ പച്ചരിയോ വിതരണം ചെയ്യുന്നതും തുടരുന്നു. കൂടാതെ വനിത ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക ഓഫറും നിലവില്‍ സപ്ലൈകോ നല്‍കുന്നുണ്ട്.🔸ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇല്ലാത്ത സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇല്ലാത്ത സാധനങ്ങള്‍ വാങ്ങിക്കുകയാണെങ്കില്‍ 250 ഗ്രാമിന്റെ ശബരി ചായപ്പൊടി 25 ശതമാനം വിലക്കിഴിവിലും സ്വന്തമാക്കാം. ഇതിന് പുറമെ ഡിസംബര്‍ 21 മുതല്‍ ജനുവരി 1 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രത്യേക ക്രിസ്മസ് ചന്ത നടത്താനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍