🟣 വടക്കാഞ്ചേരിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 🟣

വടക്കാഞ്ചേരിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വടക്കാഞ്ചേരി മംഗലം മഠത്തിൽ വളപ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ 45 വയസ്സുള്ള ജയന്തിയാണ് മരിച്ചത്. 
വ്യാഴാഴ്ച രാത്രി 11:30 ഓടെയായിരുന്നു സംഭവം. വടക്കാഞ്ചേരി മുസ്ലിംപള്ളിക്ക് സമീപത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍