കഴിഞ്ഞ 16 വർഷമായി ജീവകാരുണ്യ-സാമൂഹ്യ സേവനരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ACTS വടക്കാഞ്ചേരി ബ്രാഞ്ച്, ആക്സിഡന്റ് കെയർ, ഡയാലിസിസ് കെയർ തുടങ്ങിയ സേവനങ്ങൾക്കായി 24 മണിക്കൂറും സൗജന്യ സർവീസ് നടത്തുന്ന രണ്ട് ആംബുലൻസുകളുമായി നാടിൻ്റെ നന്മക്കായി നിലകൊള്ളുന്നു.
ഈ സേവനങ്ങൾക്കായി പ്രതിമാസം ഏകദേശം ₹1,10,000/- ചെലവ് വരുമ്പോൾ, അതിന്റെ പകുതിയോളം മാത്രമാണ് സ്ഥിരമായ സംഭാവനകളിലൂടെ സമാഹരിക്കാനാകുന്നത്.
നിരാലംബരായ മനുഷ്യരുടെ ആശ്രയമായ ACTS-ന്റെ സേവനം നിലനിർത്താൻ നമുക്ക് കൈകോർക്കാം.
ഇതിനായി *“ACTS പ്രവർത്തന ഫണ്ട് 2026”* എന്ന പേരിൽ നടത്തുന്ന ധന സമാഹരണത്തിന്റെ ഭാഗമായി *' WALK TOGETHER '* ക്യാമ്പയിന് ഇന്ന് തുടക്കം കുറിക്കുന്നു.
എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ 7.00 വരെ, ACTS ഓഫീസിൽ നിന്ന് ആരംഭിക്കുന്ന ഈ കൂട്ടായ്മയിൽ പങ്കുച്ചേരാൻ സാധിക്കുന്നവരെല്ലാം വന്ന് *ഒന്നിച്ച് നടക്കണമെന്ന്* അഭ്യർത്ഥിക്കുന്നു.
*നിരാശ്രയരായ മനുഷ്യർക്കായി ഒന്നിക്കാം....,*
*ഒന്നിച്ചുനടക്കാം… ആക്ട്സിനൊപ്പം!*
ഇന്ന് മുതൽ കഴിയാവുന്ന ദിനങ്ങളിൽ വൈകീട്ട് 5.30 ന്
എത്തിച്ചേരുവാനായി ഏവരേയും ക്ഷണിക്കുന്നതായി ആക്ട്സ് ഭാരവാഹികൾ അറിയിച്ചു.
0 അഭിപ്രായങ്ങള്‍