തെക്കുംകര കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വാർഡ് 14 ൽ ഒഴിവ് വന്ന ആശാവർക്കർ തസ്തികയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ സെപ്‌തംബർ 15 ന് 5 മണിക്ക് മുൻപായി തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നിന്ന് പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
ഇൻ്റർവ്യൂ സെപ്‌തംബർ 16 ന് രാവിലെ 12 ന് നടക്കും. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട
ഫോൺ നമ്പർ: 8086146311
0 അഭിപ്രായങ്ങള്‍