തിരുവില്വാമല - പറക്കോട്ടുകാവ് താലപ്പൊലി നാളെ ആഘോഷിക്കും. വില്വാദ്രിനാഥൻ്റെ തട്ടകം താലപ്പൊലിക്കായ് അണിഞ്ഞൊരുങ്ങി. മധ്യ കേരളത്തിലെ പൂരഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന പറക്കോട്ടുകാവ് ഭഗവതിയുടെ താലപ്പൊലി കണ്ടാസ്വദിക്കാൻ ഉത്സവ പ്രേമികളുടെ പ്രവാഹമാകും. പടിഞ്ഞാറ്റുമുറി, പാമ്പാടി ,കിഴക്കുമുറി ദേശങ്ങൾ ഒരുക്കുന്ന പഞ്ചവാദ്യത്തിൻ്റെ മേളപെരുക്കങ്ങളും, വാനിൽ വിസ്മയം ഉതിർക്കുന്ന വെടിക്കെട്ടിൻ്റെ മാസ്മരികതയും നുകരാൻ പതിനായിരങ്ങളെക്കൊണ്ട് വില്വമലയുടെ താഴ്‌വാരവും, താലപ്പൊലി പാറയും ജന നിബിഢമാകും. പകൽ പൂരം താലപ്പൊലി പാറയിൽ അണിനിരക്കുന്ന സമയത്ത്
കൂട്ടി എഴുന്നള്ളിപ്പും പാണ്ടിമേളവും ഉണ്ടാകും .
വൈകീട്ട് മൂന്നു ദേശങ്ങളുടെയും മുഴുവൻ ആനകളും താലപ്പൊലി പാറയിൽ അണിനിരന്ന് കൂട്ടി എഴുന്നള്ളിപ്പും മേളവും കുടമാറ്റവും നടത്തിയശേഷം മൂന്ന് ആനകൾ കാവിലേക്ക് ഇറങ്ങും . പകൽ പൂരത്തിൻ്റെ ചടങ്ങുകൾ രാത്രിയിലും ആവർത്തിക്കും. രാവിലെ വടക്കേ കൂട്ടാല ദേവി ക്ഷേത്രത്തിൽ നിന്ന് പടിഞ്ഞാറ്റുമുറി ദേശത്തിൻ്റെ എഴുന്നള്ളിപ്പ് ആരംഭിക്കും.
എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻ കാവിൽ നിന്നും
പാമ്പാടി ദേശത്തിൻ്റെ എഴുന്നള്ളിപ്പ്
പാമ്പാടി മന്ദം ക്ഷേത്രത്തിൽ നിന്നും തുടങ്ങും.
പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട് , കരിവേഷം എന്നിവ അകമ്പടിയാകും. താലപ്പൊലിക്കായി ക്ഷേത്ര പരിസരവും ദേശങ്ങളും സജ്ജമായി. കർശന നിയന്ത്രണങ്ങളോടെയും , മാനദണ്ഡങ്ങൾ പാലിച്ചും തിരുവില്ലാമല - പറക്കോട്ടുക്കാവ് താലപ്പൊലിക്ക് വെടിക്കെട്ടിന് ഹൈകോടതിയുടെ അനുമതി ലഭിച്ചു. താലപ്പൊലി ദിവസം രാത്രി ഒമ്പതിന് ചമ്പക്കുളം പാടത്തും , തിങ്കളാഴ്ച രാവിലെ 6.30 ന് പറക്കോട്ട്ക്കാവ് പറമ്പിലും നടക്കും. ഉത്സവ പങ്കാളികളായ കിഴക്കുംമുറി , പാമ്പാടി , പടിഞ്ഞാറ്റുമുറി ദേശങ്ങൾ സംയുക്തമായിട്ടാണ് കരിമരുന്ന് പ്രയോഗം നടത്തുന്നത്. മുണ്ടത്തിക്കോട് സ്ഫോടനത്തെ തുടർന്ന് വെടിക്കെട്ട് പുരയും , പരിസരവും കർശന നിരീക്ഷണത്തിലാണ്.
0 അഭിപ്രായങ്ങള്‍