🟣*അധികൃതരുടെ അനാസ്ഥയിൽ അപകട ഭീഷണി ഉയർത്തി ചേലക്കര സെന്ററിലെ ട്രാൻസ്‌ഫോർമർ.*🟣

അധികൃതരുടെ അനാസ്ഥയിൽ അപകട ഭീഷണി ഉയർത്തി ചേലക്കര സെന്ററിലെ ട്രാൻസ്‌ഫോർമർ. 

ചേലക്കര മിനി സിവിൽ സ്റ്റേഷന് മുന്നിലെ ഓട്ടോ സ്റ്റാൻഡിന് സമീപത്തുള്ള ട്രാൻസ്‌ഫോർമർ ആണ് അപകടാവസ്ഥയിൽ ഉള്ളത്. 2 മാസങ്ങൾക്ക് മുൻപ് ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് കത്തി നശിച്ചിരുന്നു.
എന്നാൽ അന്നത്തെ ഉപകരണങ്ങൾ പോലും മാറ്റാതെ അധികൃതർ താൽകാലികമായി മാത്രമാണ് നശിച്ച സാധനങ്ങൾ മാറ്റി വച്ചത്. ഇതിന്റെ ഫലമെന്നോണം കഴിഞ്ഞ ദിവസവും രാത്രി ട്രാൻസ്ഫോർമറിന്റെ വയറുകൾ പൊട്ടിത്തെറിച്ചു. ഇടയ്ക്കിടെ ട്രാൻസ്‌ഫോർമർ കേടാകുന്നതും നിത്യസംഭവമാണ്.
ട്രാൻസ്ഫോർമറിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകൾക്ക് ഇത് വലിയ രീതിയിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. അധികൃതർ അലംഭാവം വെടിഞ്ഞ് പ്രശ്നത്തിന് ആവശ്യമായ പരിഹാരം ഉടൻ കാണണമെന്നാണ്  ആവശ്യമുയരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍