🟣 *നാട്ടാന പരിപാലനച്ചട്ടം പാലിക്കണം; ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം.* 🟣

നാട്ടാന പരിപാലനച്ചട്ടം പാലിക്കണം; ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം.

നാട്ടാന പരിപാലനച്ചട്ടം പ്രകാരം രൂപീകരിച്ച തൃശ്ശൂര്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും, ആനകളോടുള്ള ക്രൂരത ഒഴിവാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനെയും സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.

 ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പ്, പോലീസ്, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും ആന ഉടമസ്ഥരുടെയും ഉത്സവ ആഘോഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രതിനിധികളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍