മുണ്ടത്തിക്കോട് എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്ക്കൂളിൽ കർഷക ദിനം ആചരിച്ചു. കർഷകനും, ക്ഷീരകർഷകനുമായ കെ. കെ. ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപിക കെ. ഗിരിജ, ഹൈസ്ക്കൂൾ സീനിയർ അധ്യാപിക കെ. പി. ശ്രീലത എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും നാടൻ പാട്ടുകളുടെ അവതരണം ദിനാചരണത്തിന് മാറ്റുകൂട്ടി. അധ്യാപകനായ പി. പ്രസാദ് പരിപാടികൾക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍