കറുകപുത്തൂരിൽ പ്രവൃത്തി അവസാനിപ്പിച്ച കരിങ്കൽ ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞ അപകടത്തിൽ കാണാതായ ഡ്രൈവർ അബൂതാഹിറിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വടക്കേകര ചാഴ്യാട്ടിരി സ്വദേശി അബൂതാഹിർ ഓടിച്ചിരുന്ന വാഹനം മുപ്പത് മുതൽ അറുപത് അടി വരെ താഴ്ചയുള്ള ക്വാറി കുളത്തിലേക്ക് മറിഞ്ഞത്.
ഇന്നലെ രാത്രി ഫയർഫോഴ്സും പോലീസും സ്കൂബ സംഘവും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിൽ ക്രെയിൻ ഉപയോഗിച്ച് ലോറി പുറത്തെടുത്തിരുന്നെങ്കിലും ഡ്രൈവറെ വാഹനത്തിനുള്ളിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വെളിച്ചക്കുറവും പ്രതികൂല സാഹചര്യങ്ങളും കാരണം രാത്രിയോടെ താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ, ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, പോലീസ്, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍