പഴയന്നൂർ : കാൻസർ രോഗസാധ്യത നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനും രോഗനിർണയത്തിനാ യുള്ള പ്രാഥമിക പരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ട് , ഇവ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ ആരംഭിച്ചാൽ ഭേദമാക്കുവാൻ സാധിക്കുന്നതാണ് അതിനാൽ കാൻസർ പ്രതിരോധം മുൻനിർത്തി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തി നടത്തിയ മെഗാ ക്യാൻസർ നിർണ്ണയ ക്യാമ്പ് & മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പിൻ്റെ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രശാന്തി നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് അനിൽ . കെ.പി അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ സാൻഡിങ് കമ്മിറ്റി ചെയർമാൻ ദേവിക രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുജാത എം. മുഖ്യ പ്രഭാഷണം നടത്തി. കെ. ആർ സത്യൻ , ജില്ലാ പഞ്ചായത്ത് അംഗം, സജിത മുരളി , പ്രസിഡണ്ട് പഴയന്നൂർ ഗ്രാമപഞ്ചായത്ത് തുടങ്ങിയവർ ആശംസകൾ പറഞ്ഞു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ കെ ഗൗതമൻ ചടങ്ങിന് നന്ദി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ , വിവിധ എഫ് എച്ച് കളിലെ മെഡിക്കൽ ഓഫീസർമാർ , ഹെൽത്ത് സൂപ്പർവൈസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ക്യാംപിൽ ,ഗൈനക്കോളജി, സർജറി, നേത്രരോഗം, ത്വക്ക് രോഗം, ഇ.എൻ.ടി, ശിശുരോഗം, ഡെന്റൽ എന്നീ വിഭാഗങ്ങളിലായി 660 അധികം ആളുകൾ പരിശോധനയ്ക്ക് വിധേയരായി.
വിദഗ്ധ പരിശോധന ഉറപ്പാക്കുന്നതിനായി തുടർപരിശോധനകളായ മാമോഗ്രാം , അർട്രാസൗണ്ട് സ്കാനിഗ് , ഗഭാശയഗള ക്യാൻസർ കണ്ടുപിടിക്കുന്നതിനുള്ള പാപ്സ്മിയർ ടെസ്റ്റ് എന്നിവ ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് സൗജന്യമായി ചെയ്യുകയും രോഗങ്ങൾ കണ്ടുപിടിക്കുന്നതിന് ശേഷം തുടർ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും ചെയ്യും.
0 അഭിപ്രായങ്ങള്‍