🟣*റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു.*🟣

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു.

ബസ്സിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ചെറുതുരുത്തി ടൗണിൽ വെച്ച് ഇരുചക്രവാഹനം ഇടിച്ച് പൈങ്കുളം സ്വദേശി വെള്ളാണ്ടത്ത് വീട്ടിൽ അശ്വതി നിവാസിൽ  ഉണ്ണികൃഷ്ണൻ 64 ആണ് മരിച്ചത്. 
ഞായറാഴ്ച രാത്രി 9. 30 ഓടെയാണ് അപകടമുണ്ടായത്. ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ  ചെറുതുരുത്തി പള്ളത്തേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം ഇടിക്കുകയും ഇതേ തുടർന്ന് തലയിടിച്ച് റോഡിൽ വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചെറുതുരുത്തിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഉണ്ണികൃഷ്ണൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍