🟤 *പോപ്പ് പോൾ മേഴ്സി ഹോമിന് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന്റെ ആദരം.* 🟤

പോപ്പ് പോൾ മേഴ്സി ഹോമിന് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന്റെ ആദരം. 

 സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ  ഓവറോൾ കിരീടം നേടിയ പോപ്പ് പോൾ മേഴ്സി ഹോമിലെ വിദ്യാർത്ഥികളെ വടക്കാഞ്ചേരി 
നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പോപ്പ് പോൾ മേഴ്സി ഹോമിൽ വെച്ച് നടത്തിയ ചടങ്ങ് വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റില്ലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവത്തിൽ  12 ഇനങ്ങളിൽ മേഴ്സി ഹോം വിദ്യാർത്ഥികൾ  എ ഗ്രേഡ് കരസ്ഥമാക്കി വിജയികളായ വിദ്യാർത്ഥികളെ എം എൽ എ പ്രത്യേകം അഭിനന്ദിച്ചു. പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, കൗൺസിലർമാരായ മധു അമ്പലപുരം, മദർ സുപ്പീരിയർ സി. മേഴ്സി, സി. റെജി തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക്  എം എൽ എ ട്രോഫി സമ്മാനിച്ചു. വിജയികൾക്ക് ഡയറക്ടർ പ്രത്യേക സമ്മാനം നൽകി. വിദ്യാർത്ഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍