വൈദ്യുതി ബോർഡിൽ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണം. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തണം: ടി. ശ്രീകുമാർ
വടക്കാഞ്ചേരി: വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബോർഡ് മാനേജ്മെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (AITUC) സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി. ശ്രീകുമാർ ആവശ്യപ്പെട്ടു.
വൈദ്യുതി മേഖലയിൽ സാങ്കേതിക മാറ്റങ്ങളും പുതിയ പദ്ധതികളും നടപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷയും സേവന വ്യവസ്ഥകളും സംരക്ഷിക്കുന്നതിനും ബോർഡ് മുൻഗണന നൽകണം. ഫീൽഡ് ജീവനക്കാരുടെ ജോലി സമ്മർദ്ദം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും ഒഴിവുകൾ നികത്താതെയും മുന്നോട്ടുപോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതാണ്. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കുകയും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.
ശമ്പള പരിഷ്കരണ കരാർ നടപ്പാക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സ്മാർട്ട് മീറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വൈദ്യുതി ബോർഡിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ അവകാശങ്ങൾ ചുരുക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും തൊഴിലാളികളുടെ പങ്കാളിത്തത്തോടെയും യൂണിയനുകളുമായി ചർച്ച ചെയ്തും മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കാവൂ എന്നും ടി. ശ്രീകുമാർ പറഞ്ഞു.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
(AITUC) വടക്കാഞ്ചേരി ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേഷ് എം.പി. സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ എം.സി. അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം
വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ശൈലേഷ്,
സിപിഐ മണ്ഡലം സെക്രട്ടറി കബീർ എം.യു., എഐടിയുസി മണ്ഡലം സെക്രട്ടറി പി.വി സുധീർ, വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി രമേഷ് കുമാർ, ജില്ലാ പ്രസിഡന്റ് ജോമി സി. ഡി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗോകുൽ എന്നിവർ അഭിവാദ്യം ചെയ്തു.
ഡിവിഷൻ സെക്രട്ടറി സഞ്ജയൻ പി. വി.റിപ്പോർട്ട് അവതരിപ്പിച്ചു.
സനീഷ് രാജ്, സതീഷ്,
സുഭാഷ് എന്നിവർ സംസാരിച്ചു. സമ്മേളനം താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
*രാമചന്ദ്രൻ എം.സി* [ പ്രസിഡണ്ട് ]
*സിജു ജോസഫ്*
[ വൈസ് പ്രസിഡണ്ട് ]
*സഞ്ജയൻ പി. വി.*
[ സെക്രട്ടറി ]
*രാജേഷ് എം.ബി*
[ജോയിൻ്റ് സെക്രട്ടറി ]
*രമ്യ എൻ. ആർ*
[ട്രഷറർ]
0 അഭിപ്രായങ്ങള്