എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെടുന്ന കൊടുമ്പ് - ചാത്തൻചിറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് അന്തിമ ഭരണാനുമതിയായി. ആലത്തൂർ പാർലമെന്റ് മണ്ഡലം എം.പി. കെ. രാധാകൃഷ്ണന്റെ 2026-27 വർഷത്തെ പ്രാദേശിക വികസന പദ്ധതി ഫണ്ടിൽ നിന്നും ആകെ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
പ്രസ്തുത പദ്ധതിക്കായി ആദ്യം 22 ലക്ഷം രൂപയാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ നിർവ്വഹണ ഏജൻസിയായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം എം.പി. 3 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കുകയായിരുന്നു. ഇതോടെയാണ് പദ്ധതിക്ക് ആകെ 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായത്.
0 അഭിപ്രായങ്ങള്‍