🟤 *പുതുരുത്തി ഓട്ടോറിക്ഷ സ്റ്റാൻഡിനെതിരെ വടക്കാഞ്ചേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം രാഷ്ട്രീയ പ്രേരിതം.* 🟤

പുതുരുത്തി ഓട്ടോറിക്ഷ സ്റ്റാൻഡിനെതിരെ വടക്കാഞ്ചേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം രാഷ്ട്രീയ പ്രേരിതം.

മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുള്ള സമയത്ത് പുതുരുത്തി സ്കൂൾ സെന്ററിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് അനുവദിച്ചിട്ടുള്ളതും കഴിഞ്ഞ 30 വർഷമായി ഇതേ സ്ഥലത്ത് നിലവിലെ സ്റ്റാൻഡ് പ്രവർത്തിച്ചു വരുന്നതുമാണ്, മാത്രവുമല്ല വടക്കാഞ്ചേരി മുൻസിപ്പാലിറ്റി തന്നെ അത് അംഗീകരിച്ച് നമ്പർ ഇട്ടു നൽകിയിട്ടുള്ളതുമാണ്. നഗരസഭ പരിധിക്കുള്ളിൽ ഒരു സ്ഥലത്തും ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള രീതിയിലല്ല പ്രവർത്തിക്കുന്നത് എന്നിരിക്കെ പുതുരുത്തിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനെതിരെ മാത്രമാണ് ഈ പ്രതികാര നീക്കം. നഗരസഭ പരിധിക്കുള്ളിൽ സഞ്ചാരയോഗ്യമല്ലാത്ത ഒരു റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചതിനെതിരെയാണ് ഈ നീക്കം. അതിനെതിരെ ഇന്ന് പുതുരുത്തി സെന്ററിൽ നടന്ന ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (INTUC) യുടെ പ്രതിഷേധ സദസ്സ് നടന്നു. യൂണിയൻ പ്രസിഡണ്ട് ഷൈജോ ആളൂരിന്റെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി എൻ. ആർ. സതീശൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ജി. ജയദീപ് മുഖ്യാതിഥിയായി. വടക്കാഞ്ചേരി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എസ്.എ.എ ആസാദ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എൻ. ആർ. രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എ.പി. ദേവസി, എം. പരമേശ്വരൻ, ഇ. ജെ. ജോയ്സൺ, മണ്ഡലം വൈസ് പ്രസിഡണ്ട് പി. ജെ. ബാബു, വാർഡ് പ്രസിഡണ്ട് സി. എഫ്. വിൻസൺ, ബൂത്ത് പ്രസിഡണ്ട് വി. വി. ബാലകൃഷ്ണൻ, യൂണിയൻ ഭാരവാഹികളായ സി. എഫ്. യോഹന്നാൻ, സി.ഡി. പീയൂസ്, സി.ഡി. ദേവസി, പി.വി. ഷാജൻ, പി.കെ. മനോജ്, പി.എ. സുമേഷ്, ഇ.സി. വർക്കി, പി. അനിൽ, ബാലകൃഷ്ണൻ, എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍