മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ നിയോഗിച്ച റിട്ട.ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍നായര്‍
കമ്മീഷന്‍ റിപ്പോർട്ട്
സമർമിപ്പിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട് വെടിമരുന്ന് പുരയില്‍ വൻ സ്ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അനുവദിച്ചതിലും വളരെ കൂടുതല്‍ അളവില്‍ സ്ഫോടകവസ്തു ഇവിടെ സൂക്ഷിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 15 കിലോ സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വെടിക്കെട്ടിന് കരാര്‍ എടുത്തിരുന്നവര്‍ 7000 കിലോ സ്ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായാണ് വിവരം.
0 അഭിപ്രായങ്ങള്‍