പോപ്പ് പോൾ മേഴ്സി ഹോമിൽ ജില്ലയിലെ സ്പെഷ്യൽ അധ്യാപകർക്ക് പരിശീലനം.
പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോമില്‍ തൃശൂർ ജില്ലയിലെ സ്പെഷ്യൽ സ്കൂളിലെ അധ്യാപകർക്കുള്ള പരിശീലന പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകാനുള്ള അവബോധന ക്ലാസിനെ കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തിയത്. തൃശ്ശൂർ ഡി ഡി ഇ ബാലകൃഷ്ണൻ പി എം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പോപ്പ് പോൾ മേഴ്‌സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി ആശംസ അർപ്പിച്ചു. സ്പെഷ്യൽ അധ്യാപകരായ ജിസ്‌മ ജോർജ്, സാന്ദ്ര ബാബു, ആഗ്ന തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തൃശൂർ ജില്ലയിലെ 25 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍