മദ്യലഹരിയിൽ ബസ്സ് ഓടിച്ച സ്വകാര്യ ബസ്സിലെ ഡ്രൈവറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
 എരുമപ്പെട്ടി - അത്താണി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മുണ്ടത്തിക്കോട്  പുതുരുത്തി വടക്കേക്കര വീട്ടിൽ സുധീഷ് (44) നെ യാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് മദ്യ ലഹരിയിലായ ബസ്സ് ഡ്രൈവർ പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് പരിശോധന നടത്തിയത്.