യുവാവിന്റെ ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനർ, മെറ്റൽ റിംഗ് എന്നിവ കുടുങ്ങിയത് വടക്കാഞ്ചേരി അഗ്നിരക്ഷാ അംഗങ്ങളും, മെഡിക്കൽ കോളേജ് ഡോക്ടർമാരും ഒരു മണിക്കൂർ പരിശ്രമിച്ച് നീക്കം ചെയ്തു.
ബുധനാഴ്ച രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡോ. ഷബീൽ സഹായം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫയർ ഫോഴ്സ് സേനാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്.
അവിടെ പള്ളിപ്പുറം സ്വദേശിയായ 45 വയസ്സുകാരന്റെ ജനനേന്ദ്രിയത്തിൽ 22 സൈസ് ഉള്ള മെറ്റൽ സ്പാനറും ഇരുമ്പിന്റെ ഒരു വളയവും കുരുങ്ങി ഊരാൻ പറ്റാതെ മൂത്രം പോകാത്ത അവസ്ഥയിൽ ആയിരുന്നു. സേനാംഗങ്ങൾ ഉടൻ തന്നെ ഇലക്ട്രിക് കട്ടർ, ബോൾട്ട് കട്ടർ എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂറോളം പരിശ്രമിച്ച് സ്പാനറും മെറ്റൽ റിങ്ങും കട്ട് ചെയ്ത് സുരക്ഷിതമാക്കുകയാണുണ്ടായത്.
വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ നിതീഷ് ടി. കെ. യുടെ നേതൃത്വത്തിൽ സീനിയർ ഓഫീസർ ഷിന്റു , FRO മാരായ മുരളീധരൻ, ഷിബു, അഭിജിത്ത്, അഖിൽ അജിത്ത്, അക്ഷയ പുരുഷ്, സിവിൽ ഡിഫൻസ് അംഗം രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍