🟣 ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം കലാമണ്ഡലം മണികണ്ഠന്. 🟣

ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം കലാമണ്ഡലം മണികണ്ഠന്.

കഥകളി കൂടിയാട്ട രംഗത്തെ യുവകലാകാരന്മാർക്കായി മൂഴിക്കുളം നേപത്ഥ്യ കൂടിയാട്ട ഗുരുകുലം ഏർപ്പെടുത്തിയ അപ്പുക്കുട്ടൻ നായർ പുരസ്ക്കാരത്തിന് മിഴാവ് കലാകാരനായ കലാമണ്ഡലം മണികണ്ഠൻ അർഹനായി.
നേപത്ഥ്യയിലെ മിഴാവ് കലാകാരനാണ് മണികണ്ഠൻ. 10000 രൂപയും ഡോ. സാജു തുരുത്തിൽ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മെയ് 10 നേപത്ഥ്യയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രശ്സത നാടക സംവിധായകനും ലോകധർമ്മി ഡയറക്ടറുമായ ഡോ. ചന്ദ്രദാസൻ സമർപ്പിക്കുമെന്ന്    നേപത്ഥ്യ ഡയറക്ടർ മാർഗി മധു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍