തെക്കുംകര വിരുപ്പാക്കയിൽ ഡി.വൈ.എഫ്.ഐ ഗുണ്ടാവിളയാട്ടം 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.

തെക്കുംകര : വിരുപ്പാക്കയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ അകാരണമായി സംഘം ചേർന്ന് മർദ്ദിച്ചു. വിരുപ്പാക്ക സ്വദേശി വിഷ്ണു, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത് .വിഷ്ണു കഴിഞ്ഞ വർഷം വന്യ ജീവിയായ മാൻ നെ വേട്ടയാടിയതിന് അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നിർദ്ദേശത്തെ തുടർന്നാണ് എന്ന വൈരാഗ്യത്തിലാണ് കഴിഞ്ഞ രാത്രി 1 മണിക്കാണ് അക്രമം നടത്തിയത്.


വിരുപ്പാക്കയിലെ ക്രമസമാധാനം തകർക്കുന്ന DYFI ഗുണ്ടകളുടെ ഈ പ്രവർത്തിക്കെതിരെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിക്ക് വ്യാപകമായ പ്രതിക്ഷേധം ഉണ്ട് . ഗുരുതരമായി പരുക്ക് പറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി സംഭവസ്ഥലത്ത് എത്തിയ വടക്കാഞ്ചേരി പോലീസ് നടപടി സ്വീകരിച്ച് വരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍