മേയ് മാസത്തെ റേഷൻ ഇന്നു മുതൽ



മേയ് മാസത്തെ റേഷൻ വിതരണം ഇന്ന്  ആരംഭിക്കും. പൊതു വിഭാഗം വെള്ള റേഷൻ കാർഡിന് ഇത്തവണ 10 കിലോ അരി, കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ലഭിക്കും. ഏപ്രിൽ മാസത്തിൽ ഏഴു കിലോയായിരുന്നു ഇവർക്ക് ലഭിച്ചത്. ഇത്തവണ മൂന്നു കിലോ അരി കൂടുതൽ ലഭിക്കും. മുൻഗണനാ വിഭാഗമായ അന്ത്യോദയ അന്നയോജന  (മഞ്ഞ കാർഡ്) വിഭാഗത്തിൽ കാർഡ് ഒന്നിന് 30 കിലോ അരിയും മൂന്നു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. രണ്ടു പാക്കറ്റ് ആട്ട ആറു രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.



പിങ്ക് കാർഡിൽ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. എന്നാൽ കാർഡിൽ അനുവദിക്കപ്പെട്ട ഗോതമ്പിന്റെ അളവിൽ നിന്നു മൂന്നു കിലോ കുറച്ച് അതിനു പകരം മൂന്നു പാക്കറ്റ് ആട്ട എട്ടു രൂപ നിരക്കിൽ ലഭിക്കും.  മുൻഗണനേതര വിഭാഗമായ നീല കാർഡിൽ ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോഗ്രാമിനു നാലു രൂപ നിരക്കിൽ ലഭിക്കും.



 അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ചു കാർഡിന് രണ്ടു പാക്കറ്റ് ആട്ട കിലോഗ്രാമിനു 17 രൂപ നിരക്കിൽ ലഭിക്കും.  വെള്ളക്കാർഡിന് മേയ് മാസത്തിൽ 10 കിലോ അരി കിലോഗ്രാമിനു 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതതു താലൂക്കുകളിലെ സ്‌റ്റോക്കിനനുസരിച്ചു കാർഡിന് രണ്ടു പാക്കറ്റ് ആട്ട കിലോഗ്രാമിനു 17 രൂപ നിരക്കിലും ലഭിക്കും.  അർഹരായ കാർഡ് ഉടമകൾക്കുള്ള ത്രൈമാസ മണ്ണെണ്ണ വിതരണവും നടത്തും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍