🟣 DYFI അമ്പലപുരം വെസ്റ്റ് & ഭഗത് സിംഗ് യൂണിറ്റുകൾ സംഘടിപ്പിച്ച പഠനോത്സവം വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. 🟣

DYFI അമ്പലപുരം വെസ്റ്റ് & ഭഗത് സിംഗ് യൂണിറ്റുകൾ സംഘടിപ്പിച്ച പഠനോത്സവം വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

അമ്പലപുരം പ്രദേശത്തെ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികൾക്കും ആദരവ് നൽകി. പോപ്പ് പോൾ മേഴ്സി ഹോമിലെ അന്തേവാസികളായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജോണി ടി, മഞ്ജു എം എന്നിവരും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളാണ്. അവർക്കും പരിപാടിയിൽ പ്രത്യേകം ആദരവ് നൽകി. CPIM ഏരിയ കമ്മിറ്റി അംഗം അനൂപ് കിഷോർ, ലോക്കൽ സെക്രട്ടറി കെ. ആർ. ഉദയൻ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അനീഷ് പി. സി., DYFI അത്താണി മേഖല സെക്രട്ടറി നിരൺദാസ്, പ്രസിഡന്റ്‌ മിഥുൻ എസ്. കുമാർ, ട്രഷറർ ശരത് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി അഭിനവ് കെ. എ., ഡിവിഷൻ കൗൺസിലർമാരായ  മധു അമ്പലപുരം, ധന്യ വിജോഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് ഭാരവാഹികളായ നീന കൃഷ്ണൻകുട്ടി, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍