🟣.അഡ്വ ടി. എസ്. മായാദാസിനെ ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശക്കമ്മിറ്റി അനുമോദിച്ചു.🟣

അഡ്വ ടി. എസ്. മായാദാസിനെ ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശക്കമ്മിറ്റി അനുമോദിച്ചു. 
              
കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി ചുമതലയേറ്റ ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ഭാരവാഹി കൂടിയായ അഡ്വ. ടി. എസ്. മായാദാസിനെ ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശക്കമ്മിറ്റി ആദരിച്ചു. യോഗത്തിൽ ദേശ കമ്മിറ്റി പ്രസിഡൻറ് സി. എ. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി പി. എൻ. വൈശാഖ്, ട്രഷറർ പ്രശാന്ത് പുഴങ്കര, ജനറൽ കൺവീനർ പി. കെ. രാജേഷ്, മുഖ്യരക്ഷാധികാരികളായ ഡോക്ടർ പി. ആർ.  നാരായണൻ, പി. എൻ. ഗോകുലൻ, പി. എൻ. രാജൻ, അസോസിയേറ്റ് സെക്രട്ടറി ജയൻ പാറയിൽ, കവി കുറ്റിപ്പുഴ രവി, എസ്. ആർ. മുത്തു കൃഷ്ണൻ, സി. ആർ. രാധാകൃഷ്ണൻ, കാഞ്ഞൂർ ഉണ്ണികൃഷ്ണൻ, ബിജു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അഡ്വ ടി. എസ്. മായാദാസ് മറുപടി പ്രസംഗം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍