🟣*പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോമിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.*🟣

പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോമിൽ  ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

പോപ്പ് പോൾ മേഴ്‌സി ഹോം സ്പെഷ്യൽ സ്ക്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് ആന്റണി ചിറ്റിലപ്പിള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിമുക്ത സമൂഹം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സന്ദേശം നൽകി.

വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ബോധവത്കരണ റാലി സംഘടിപ്പിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും  പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍