🟣 കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു. 🟣

കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു.
മലയാള മനോരമ നല്ല പാഠം പദ്ധതിയുമായി ചേർന്നാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപകൻ പി. സതീശൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. 
നല്ല പാഠം കോ - ഓർഡിനേറ്റർമാരായ പി. വി. പ്രസന്ന, മിനി കെ. ആർ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടക്കം ഒട്ടനവധി പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍