വടക്കാഞ്ചേരി: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ ദുരന്തബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പത്ത് വീടുകളുടെ നിർമ്മാണ ചെലവിലേക്കായി എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സംഭാവന സമ്മാനക്കൂപ്പൺ ചലഞ്ചുകളിലൂടെ സമാഹരിച്ച 100000 രൂപ ( ഒരു ലക്ഷം ) ക്വാട്ട പൂർത്തീകരിച്ച് സംസ്ഥാന സെന്ററിന് കൈമാറി.
AIYF സംസ്ഥാന സെക്രട്ടറി ടിടി.ജിസ്മോൻ,ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ എന്നിവർ മണ്ഡലം ഭാരവാഹികളിൽ നിന്നും തുക ഏറ്റു വാങ്ങി. AIYF മണ്ഡലം സെക്രട്ടറി മണികണ്ഠൻ പി എസ് .സിപിഐ മണ്ഡലം സെക്രട്ടറി എം യു കബീർ. ഇ എം സതീശൻ. ലിനി ടീച്ചർ .കെ എ മഹേഷ്. നിഷാന്ത് മച്ചാട് ,AIYF മണ്ഡലം കമ്മിറ്റി അംഗങ്ങളായ കമൽ കുട്ടൻ,വി കെ ലിൻസൺ ,അഖിലേഷ്, ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍