*വടക്കാഞ്ചേരി നിയോജക മണ്ഡലം എം എല്‍ എ ഫണ്ട്; 87.5 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി.*
*വേട്ടാംകോട് നഗര്‍ കനാൽപാലം: 11.5 ലക്ഷം*
വടക്കാഞ്ചേരി നഗരസഭയിലെ പടിഞ്ഞാറേക്കര ഡിവിഷനില്‍ (ഡിവിഷന്‍ 4) കുമ്പളങ്ങാട് വേട്ടാംകോട് നഗറില്‍ പാലം പുതുക്കി പണിയുന്നതിന് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11.5 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയ്ക്ക് ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചു. വാഴാനി കനാലിന്റെ പാര്‍ളിക്കാട് ബ്രാഞ്ച് കനാലിന് കുറുകെ കുമ്പളങ്ങാട് വേട്ടാംകോട് നഗര്‍ പരിസരത്ത് ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ചുമതല ഇറിഗേഷന്‍ വകുപ്പിനാണ്.
*പാര്‍ളിക്കാട് ഗവ. യു. പി. സ്കൂള്‍ ആധുനിക കെട്ടിടം ഒന്നാം നില പൂര്‍ത്തീകരണം: 29 ലക്ഷം*
വടക്കാഞ്ചേരി നഗരസഭയിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയമായ പാര്‍ളിക്കാട് ഗവ. യു. പി. സ്കൂളിന്റെ ആധുനിക കെട്ടിടത്തിലെ ഒന്നാം നില നിര്‍മ്മാണം പൂര്‍ത്തീകരണത്തിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 29 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിര്‍വഹണ ചുമതലയുള്ള പദ്ധതിയ്ക്ക് ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചു.
*അമ്പലപുരം ആമക്കോട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം: 11 ലക്ഷം*
സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യുടെ ആസ്തി വികസന പദ്ധതിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വടക്കാഞ്ചേരി നഗരസഭയിലെ അമ്പലപുരം ആമക്കോട് കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് 11 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭ്യമായ പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കും.
*മുണ്ടത്തിക്കോട് - തങ്ങാലൂര്‍ റോഡ്: 15 ലക്ഷം*
വടക്കാഞ്ചേരി നഗരസഭയെ അവണൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മുണ്ടത്തിക്കോട് - തങ്ങാലൂര്‍ റോഡിന്റെ ശോചനീയമായ അവസ്ഥ പരിഹരിച്ച് നവീകരിക്കുന്നതിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാ കലക്ടറുടെ ഭരണാനുമതി ലഭ്യമാക്കിക്കൊണ്ട് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിര്‍വ്വഹണ ചുമതല.
*വടക്കാഞ്ചേരി മസ്ജിദ് റോഡ്: 21 ലക്ഷം*
വടക്കാഞ്ചേരി പട്ടണത്തോട് ചേര്‍ന്ന പ്രധാന റോഡായ മസ്ജിദ് റോഡ് ഇന്റര്‍ലോക്ക് കട്ടവിരിച്ചും കാന നിര്‍മ്മാണം നടത്തിയും നവീകരിക്കുന്ന പദ്ധതിക്ക് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
അനുമതി ലഭിച്ച പദ്ധതികളുടെ ടെൻഡർ നടപടികളും നിർവഹണവും സമയബന്ധിതമായി നടക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എംഎൽഎ അറിയിച്ചു
0 അഭിപ്രായങ്ങള്‍