ചേലക്കര തോന്നൂർക്കരയിൽ 1.23 കോടി രൂപയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു
ചേലക്കര: തോന്നൂർക്കര മേഖലയിലെ വികസന കുതിപ്പിന് ഊർജ്ജം പകർന്ന് 1.23 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പാണ്ടൻകുളം പരിസരത്ത് നടന്ന ചടങ്ങിൽ ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്തി. പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആകെ 1.23 കോടി രൂപ ചിലവഴിച്ചുള്ള വിപുലമായ വികസന പ്രവർത്തനങ്ങളാണ് മേഖലയിൽ പൂർത്തിയായത്.
ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മൈനർ ഇറിഗേഷൻ വകുപ്പ് 48 ലക്ഷം രൂപ ചിലവഴിച്ചാണ് പാണ്ടൻകുളം മനോഹരമായി നവീകരിച്ചത്.
കെ രാധാകൃഷ്ണൻ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 40 ലക്ഷം രൂപയുടെ പാറപ്പുറം റോഡ്, 10 ലക്ഷം രൂപയുടെ കിഴക്കുമുറി റോഡ് എന്നിവയുടെ നവീകരണം പൂർത്തിയാക്കി.
2024-25 ലെ എം.എൽ.എ. ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് AUPS കിഴക്കുമുറി റോഡ് നിർമ്മാണം പൂർത്തിയാക്കി.
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ആർ. മായ ടീച്ചർ, കെ നന്ദകുമാർ,എല്ലിശ്ശേരി വിശ്വനാഥൻ, പ്രിയ മനോജ്, നിഷ അർജുനൻ ,ജയലക്ഷ്മി. എം , അശ്വതി പി,സൗരഭ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ രമേഷ് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
0 അഭിപ്രായങ്ങള്‍