🔴*വടക്കാഞ്ചേരി നഗരസഭയിൽ മഴക്കാല കെടുതികൾ നേരിടുന്നതിനു 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.*🔴

വടക്കാഞ്ചേരി  നഗരസഭയിൽ മഴക്കാല കെടുതികൾ നേരിടുന്നതിനു 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ജീവനക്കാർ ഉൾപ്പടെ സജ്ജമാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് നഗരസഭ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് (04884 232252, 8848255808)  വിളിക്കാവുന്നതാണ്.  
നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. എൻ. സുരേന്ദ്രൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീല മോഹൻ, കെ. പി. മദനൻ, പി. ജി. സനീഷ്, ധന്യ നിധിൻ, താലൂക്ക് ഓഫീസർ, വില്ലേജ് ഓഫീസർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കെ എസ്  ഇ ബി ഉദ്യോഗസ്ഥർ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, പിഡബ്ല്യൂഡി റോഡ്സ് ബിൽഡിംഗ്സ് ഉദ്യോഗസ്ഥർ, നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആക്ട്സ് പ്രവർത്തകർ, വിവിധ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍