🔴 തൃശൂർ തേക്കിൻകാട് മൈതാനത്ത് മരങ്ങളിൽ ദൃശ്യവിസ്മയം ഒരുക്കിയ തൃശൂർ ജില്ലയിലെ ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരളയുടെ വൈദ്യുത ദീപാലങ്കാര മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവരെ തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ആദരിച്ചു. 🔴

തൃശൂർ തേക്കിൻകാട് മൈതാനത്ത് 2026 ജൂൺ 27, 28 തീയതികളിലായി മരങ്ങളിൽ ദൃശ്യവിസ്മയം ഒരുക്കിയ തൃശൂർ ജില്ലയിലെ ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരളയുടെ  വൈദ്യുത ദീപാലങ്കാര മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവരെ തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ആദരിച്ചു.
തൃശൂർ സതേൺ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് & മൾട്ടി പർപ്പസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർമാരായ നന്ദകുമാർ കൊട്ടാരത്ത്, ഗ്രിഗറിൻ വടക്കൻ, സ്റ്റേറ്റ് ഹെഡ് സുധിന വി. എസ്. , ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരള തൃശൂർ ജില്ലാ പ്രസിഡന്റ് റാഫി ഫിനകസ്, ജില്ലാ സെക്രട്ടറി ഷിജോൺ അലൻജീസ്, ബെന്നി നീലംങ്കാവിൽ, ബാബുരാജ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍