തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിന് സമീപം വെച്ചാണ് സംഭവം. ഗുഡ്സ് ഷെഡിനടുത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിനു മുകളിൽ കയറിയ യുവാവ് ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു. ഉടൻ റെയിൽവേ അധികൃതർ ലൈൻ ഓഫ് ചെയ്തു. 108 ആംബുലൻസിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
0 അഭിപ്രായങ്ങള്‍