🟣 28-ാമത് ഭരതൻ സ്മൃതി ഇന്ന് വൈകീട്ട് 5 മണിക്ക് തൃശൂർ റീജിയണൽ തിയ്യറ്ററിൽ സംഘടിപ്പിക്കും. 🟣

28-ാമത് ഭരതൻ സ്മൃതി ഇന്ന് സംഘടിപ്പിക്കും.

​മലയാള സിനിമയിലെ മാന്ത്രിക സംവിധായകൻ ഭരതന്റെ ഓർമ്മകൾ പുതുക്കുന്ന 28-ാമത് ഭരതൻ സ്മൃതി ഇന്ന് നടക്കുകയാണ് ഇന്ന് വൈകീട്ട് 5.00 മണിക്ക് റീജിയണൽ തിയേറ്റർ, തൃശൂരിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
​ഭരതൻ സ്മൃതി യോടനുബന്ധിച്ച് കല്ല്യാൺ ജ്വല്ലേഴ്സ് ഭരത് മുദ്ര സമർപ്പണവും, അവാർഡ് ദാനവും, പി. ജയചന്ദ്രൻ പുരസ്കാരം & അനുസ്മരണം, എസ്. ജാനകി ഗാനസന്ധ്യ എന്നിവയും നടക്കും.
 വിശിഷ്ടാതിഥികളായി ഡോ. പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ, ടി. എസ്. കല്ല്യാണരാമൻ, ബാലചന്ദ്രമേനോൻ, ചിദംബരം, ഫർസാന പാലത്തിങ്കൽ, ബംഗ്ളാൻ, വിദ്യാധരൻ മാസ്റ്റർ, ഔസേപ്പച്ചൻ, ജയരാജ്, വി.ബി.കെ. മേനോൻ, ടി.ജി. രവി, സിദ്ധാർത്ഥ് ഭരതൻ എന്നിവർ പങ്കെടുക്കും.
​സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ മനോഹരമായ സായാഹ്നത്തിലേക്ക് ഏവരേയും ആദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍