കേരള സഹകരണ സംഘം നിയമം ചട്ടം 50 എ പ്രകാരം തിരത്തെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾക്ക് /സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ അതിർത്തിയിലെ തലപ്പിള്ളി, കുന്ദംകുളം താലൂക്കിലെ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടി വടക്കാഞ്ചേരി എസ് സി ബി ഹാളിൽ വെച്ച് കേരള ബാങ്ക് സംസ്ഥാന ഭരണ സമിതി അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. സർക്കിൾ യൂണിയൻ ചെയർമാൻ എൻ. കെ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. തലപ്പിള്ളി അസിസ്റ്റന്റ് രജിസ്ട്രാർ എ. ആർ. സിന്ധു , സർക്കിൾ യൂണിയൻ ഭരണ സമിതി അംഗങ്ങളായ എം. കെ. മോഹനൻ , എം. കെ. സുകുമാരൻ , കൺസ്യൂമർ ഫെഡ് ഭരണ സമിതി അംഗം സി. എ. ശങ്കരൻകുട്ടി, സഹകരണ യൂണിയൻ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ വി. എസ്. രതി എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍