🟣*ചെറുതുരുത്തി നിള ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന വള്ളംകളിയുടെ ലോഗോ പ്രകാശനം വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത ഹരി നിർവഹിച്ചു.*🟣

വള്ളത്തോൾ വള്ളം കളിയുടെ ലോഗോ പ്രകാശനം ചെയ്തു

 ചെറുതുരുത്തി നിള ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 23ന് നടക്കുന്ന  വള്ളംകളിയുടെ ലോഗോ പ്രകാശനം വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത ഹരി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വികെ ലത്തീഫ്, മാധ്യമപ്രവർത്തകരായ ടി ബി മൊയ്തീൻകുട്ടി, സുബിൻ ചെറുതുരുത്തി. പി ശശികുമാർ എന്നിവർ പങ്കെടുത്തു. പൂക്കള മത്സരവും. വള്ളംകളിക്ക് ഒമ്പതോളം ചുരുളൻ വള്ളങ്ങളാണ് ഭാരതപ്പുഴയുടെ ഓളപ്പരപ്പിൽ മത്സരത്തിനിറങ്ങുക.  ഇത്‌ രണ്ടാമത്  ജലോത്സവമാണ് ഭാരതപ്പുഴയിൽ നടക്കുന്നത്. പരസ്യ ചിത്ര സംവിധായകനായ രാജീവ് പിള്ളത്താണ് ലോഗോ രൂപകല്പന ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍