🟣 മുണ്ടത്തിക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 🟣

മുണ്ടത്തിക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മുണ്ടത്തിക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി, തലപ്പിള്ളിയുടെ ആഭിമുഖ്യത്തിൽ “സൈബർ ക്രൈം ആൻഡ് മൊബൈൽ അഡിക്ഷൻ” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക വീണ വേണുഗോപാൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സീനിയർ അധ്യാപിക ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. എ. നജീബ് നയിച്ച ബോധവൽക്കരണ ക്ലാസിൽ സൈബർ കുറ്റകൃത്യങ്ങളുടെ വിവിധവശങ്ങൾ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം, മൊബൈൽ ഫോൺ അമിത ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, ഡിജിറ്റൽ ലോകവുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ ബോധവൽക്കരണം നൽകി. സാങ്കേതിക വിദ്യയുടെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലീഗൽ വളണ്ടിയർ സുധ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരെ നിയമപരമായ അവബോധത്തിലേക്ക് നയിക്കുകയും ചെയ്തു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. അധ്യാപിക ചിത്ര ടീച്ചർ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍