നിളയുടെ തീരവുമായി ബന്ധപ്പെട്ട അറബി സാഹിത്യകാരന്മാരും കലകളും മനുഷ്യരെ കൂട്ടി യോചിപ്പിച്ചു എന്ന് പട്ടാമ്പി എം. ഇ .എസ് . ആർട്‌സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. പി. അബ്‌ദു പതിയിൽ അഭിപ്രായപ്പെട്ടു.
വാവന്നൂർ അഷ്ടാംഗം ആയൂർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന പത്മശ്രീ പി. ആർ. കൃഷ്ണകുമാർ പൈതൃക വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആറങ്ങോട്ടുകര വയലി നാട്ടറിവ് സംഘം, ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്നിവയുടെ സഹകരണത്തോടെ നിളയുടെ നാട്ടു വഴികൾ എന്ന സംസ്‌ക്കാര പഠന സമാഹരണ, പ്രചാരണ പദ്ധതിയുടെ ഭാഗമായി ആറങ്ങോട്ടുകരയിൽ നടത്തിയ പരിപാടിയുടെ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദീതടവുമായി ബന്ധപ്പെട്ട അറബി കലകൾ, കൊണ്ടും കൊടുത്തും മുന്നോട്ട് പോയവയാണ്. കേരള ചരിത്രത്തിൽ പലതും സംഭാവന അറബി മലയാളത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളിൽ ജനങ്ങൾ തങ്ങളുടെ രചനക്ക് ഈ ഭാഷ ആശ്രയിച്ചിരുന്നു. അധിനിവേശ ശക്തികൾക്കെതിരെ പോരാടാനും, തൊഴിലാളികൾക്ക് മാർഗ്ഗം കാട്ടാനും അറബി സാഹിത്യ കാരന്മാർ എന്നും മുന്നിൽ നിന്നിട്ടുണ്ട്.
സൈനുദ്ദീൻ മഖ്ദൂം, വെളിയങ്കോട് ഉമർ ഖാളി, സനാഉല്ല മക്തി തങ്ങൾ, മുഹമ്മദ് ഫലക്കി എന്നിവർ അറബി സാഹിത്യത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ നിളയുടെ തീരത്തെ മഹാരഥരാണെന്നും ഡോ. പി. അബ്ദു പറഞ്ഞു.
ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം. മഞ്ജുള , സാം , ബോണി എന്നിവർ പ്രസംഗിച്ചു. പ്രമോദ് ഇരുമ്പഴി, സലാം ഒളാട്ടയിൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ആറങ്ങോട്ടുകര കുഞ്ഞുമുഹമ്മദ്, കാഞ്ഞിരശ്ശേരി വീരാൻകുട്ടി, മുസ്തഫ തളി എന്നിവർ പഴയ കാല പാട്ടുകൾ പാടി . തളിയിലെ പഴയ കാല തലമുറ കോൽക്കളി അവതരിപ്പിച്ചു. തലശ്ശേരിയിലെ കലാകാരന്മാർ ദഫ് മുട്ട് അവതരിപ്പിച്ചു. വയലി ചെയർമാൻ വിനോദ് എം.നമ്പ്യാർ സ്വാഗതവും, എം .ഭാഗ്യനാഥ് നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍