🔴 കെ.എസ്.എസ്.പി.എ. പുതുയുഗ യാത്ര ആലോചനാ യോഗം നടത്തി. 🔴

കെ.എസ്.എസ്.പി.എ. പുതുയുഗ യാത്ര 
ആലോചനാ യോഗം നടത്തി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പുതുയുഗ യാത്രക്ക് അഭിവാദ്യം അർപ്പിക്കുന്നതിനും, പ്രകടനത്തിനുമായി 250 അംഗങ്ങളെ അണിനിരത്തുന്നതിന് തീരുമാനിച്ചു. വടക്കാഞ്ചേരിയിൽ  നടന്ന ആലോചനാ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എ.എൻ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രടറി എൻ. ആർ. സതീശൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പി. ഗിരീശൻ മുഖ്യപ്രഭാഷണം നടത്തി.
സംഘടനാ ഭാരവാഹികളായ കൊച്ചുത്രേസ്യ .ജെ. മുരിങ്ങാത്തേരി, പി.എ. ജനാർദ്ദനൻ, സി.സി. വിൻസന്റ്, കെ.എ. ഫ്രാൻസിസ്, വിജയകുമാർ, നദീറ, സി.എൽ വിൻസന്റ്, എ.എൻ. ദിലീപ് കുമാർ, സി.കെ. വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍